IPL Auction | ഐപിഎൽ ലേലത്തിന് കൊച്ചി ഒരുങ്ങി; താരങ്ങൾ, തുക, നിയമങ്ങൾ, അറിയാം

 


കൊച്ചി: (www.kvartha.com) ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിനായി (IPL 2023) ഡിസംബർ 23 ന് കൊച്ചിയിൽ ലേലം നടക്കും. നേരത്തെ 991 താരങ്ങൾ ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും 405 താരങ്ങളാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ 273 പേർ ഇന്ത്യക്കാരും 132 പേർ വിദേശികളുമാണ്. നാല് കളിക്കാർ അസോസിയേറ്റ്‌സ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഐപിഎൽ 2023-ന് 87 സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുന്നു,               
            
IPL Auction | ഐപിഎൽ ലേലത്തിന് കൊച്ചി ഒരുങ്ങി; താരങ്ങൾ, തുക, നിയമങ്ങൾ, അറിയാം

ഈ താരങ്ങളുടെ അടിസ്ഥാന വില രണ്ട് കോടി രൂപ

ലേല നപടികൾ ഡിസംബർ 23ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് ആരംഭിക്കും. തുടക്കത്തിൽ, ലേലത്തിൽ മൊത്തം 991 കളിക്കാർ രജിസ്റ്റർ ചെയ്തിരുന്നു, 369 കളിക്കാരെ 10 ടീമുകൾ തിരഞ്ഞെടുത്തു. അതിനാൽ 405 കളിക്കാരെയാകും ലേലം ചെയ്യുക. റിലി റോസോവ്, കെയ്ൻ വില്യംസൺ, ബെൻ സ്റ്റോക്സ്, നഥാൻ കൗൾട്ടർ-നൈൽ, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ക്രിസ് ലിൻ, ടോം ബാന്റൺ, സാം കുറാൻ, ക്രിസ് ജോർദാൻ, ടൈമൽ മിൽസ്, ജാമി ഓവർട്ടൺ, ക്രെയ്ഗ് ഓവർട്ടൺ, ആദിൽ റഷീദ്, ഫിൽ സാൾട്ട്, ആദം മിൽനെ ജിമ്മി നീഷാം, റിലേ റോസോ, റാസി വാൻ ഡെർ ഡ്യൂസെൻ, ആഞ്ചലോ മാത്യൂസ്, നിക്കോളാസ് പൂരൻ, ജേസൺ ഹോൾഡർ തുടങ്ങിയ താരങ്ങളുടെ അടിസ്ഥാന വില രണ്ട് കോടി രൂപയാണ്.

1.5 കോടി അടിസ്ഥാന വിലയുള്ളവർ

ഷാക്കിബ് അൽ ഹസൻ, ഹാരി ബ്രൂക്ക്, ജേസൺ റോയ്, ഡേവിഡ് മലൻ, ഷെർഫാൻ റൂഥർഫോർഡ്, വിൽ ജാക്സ്, സീൻ ആബട്ട്, ജെ റിച്ചാർഡ്സൺ, റിലേ മെറെഡിഷ്

ഒരു കോടി അടിസ്ഥാന വിലയുള്ള കളിക്കാർ

മായങ്ക് അഗർവാൾ, കേദാർ ജാദവ്, മനീഷ് പാണ്ഡെ, മുഹമ്മദ് നബി, മുജീബ് ഉർ റഹ്മാൻ, മോയ്‌സസ് ഹെൻറിക്‌സ്, ആൻഡ്രൂ ടൈ, ജോ റൂട്ട്, ലൂക്ക് വുഡ്, മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്‌മാൻ, മാർട്ടിൻ ഗപ്റ്റിൽ, കൈൽ ജാമിസൺ, മാറ്റ് ഹെൻറി, ഹെൻറി മിച്ചൽ, ഹെൻറി മിച്ചൽ, ക്ലാസൻ, തബ്രൈസ് ഷംസി, കുസൽ പെരേര, റോസ്റ്റൺ ചേസ്, റഖീം കോൺവാൾ, ഷായ് ഹോപ്പ്, അകിൽ ഹുസൈൻ, ഡേവിഡ് വീസ്

നിയമങ്ങൾ

* ഏതൊരു കളിക്കാരനും ലഭ്യമായ തുകയേക്കാൾ കൂടുതൽ ചിലവഴിക്കാൻ ഒരു ഫ്രാഞ്ചൈസിയെയും അനുവദിക്കില്ല.
* ഓരോ ഫ്രാഞ്ചൈസിയുടെയും നിലവിലെ ബജറ്റിൽ നിന്ന് കുറഞ്ഞത് 75 ശതമാനം പണമെങ്കിലും ചിലവഴിക്കണം.
* ഓരോ ടീമിലും കുറഞ്ഞത് 18 കളിക്കാരും പരമാവധി 25 കളിക്കാരും ഉണ്ടായിരിക്കും.
* ഓരോ ഫ്രാഞ്ചൈസി ടീമിലും കുറഞ്ഞത് 17 പേരും പരമാവധി 25 ഇന്ത്യൻ കളിക്കാരും ഉണ്ടാകണം.

ഓരോ ടീമിനും എത്ര പണമുണ്ട്

സൺറൈസേഴ്സ് ഹൈദരാബാദ് - 42.25 കോടി
പഞ്ചാബ് കിംഗ്സ് - 32.2 കോടി
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് - 23.35 കോടി
മുംബൈ ഇന്ത്യൻസ് - 20.55 കോടി
ചെന്നൈ സൂപ്പർ കിംഗ്സ് - 20.45 കോടി
ഡൽഹി ക്യാപിറ്റൽസ് - 19.45 കോടി
ഗുജറാത്ത് ടൈറ്റൻസ് - 19.25 കോടി
രാജസ്ഥാൻ റോയൽസ് - 13.2 കോടി
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - 8.75 കോടി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - 7.05 കോടി

Keywords: IPL 2023 Auction To Be Held In Kochi On December 23, Kerala,Kochi,News,Top-Headlines,Latest-News,IPL,Cricket,Sports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia