പൂനെ: പുണെ വോറിയേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 34 റണ്‍സ് ജയം. കൊല്‍ക്കത്തയെ 136 റണ്‍സില്‍ ഒതുക്കിയെങ്കിലും, മറുപടി ബാറ്റിങില്‍ 102 റണ്‍സെടുക്കാനെ പൂണെയ്ക്കായുള്ളൂ. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നാലു വിക്കറ്റ് നഷ്ടത്തിലാണ് 136 റണ്‍സെടുത്തത്. സാക്കിബ് അല്‍ ഹസന്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ ബാറ്റിങ്ങാണ് കൊല്‍ക്കത്തയെ ഈ സ്കോറിലെത്താന്‍ സഹായിച്ചത്. സ്കോര്‍ 21ല്‍ നില്‍ക്കേ 10 റണ്‍സെടുത്ത ഗംഭീറിനെയാണ് ആദ്യം നഷ്ടമായത്. പിന്നീട് കാലിസിന്റെ ഊഴമായിരുന്നു. 18 പന്തില്‍ 13 റണ്‍സായിരുന്നു കാലിസിന്റെ സമ്പാദ്യം. ഓപ്പണറായിറങ്ങിയ മക്കല്ലം 43 പന്തില്‍ 41 റണ്‍സാണെടുത്തത്. ഇതില്‍ അഞ്ചു ബൌണ്ടറികളും ഉള്‍പ്പെടും. നാലാമനായി ഷാക്കിബും ചേര്‍ന്നപ്പോള്‍ കൊല്‍ക്കത്ത സ്കോര്‍ മുന്നോട്ടു കുതിച്ചു. സ്കോര്‍ 107ലെത്തിയപ്പോള്‍ മക്കല്ലവും വീണു. പത്തു റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ഷാക്കിബും മടങ്ങി. 30 പന്തില്‍ നിന്ന് 42 റണ്‍സായിരുന്നു ഷാക്കിബിന്റെ സമ്പാദ്യം. ഇതില്‍ രണ്ട് സിക്സറും മൂന്നു ഫോറും ഉള്‍പ്പെടും. പുണെ വോരിയേഴിസിന്റെ അച്ചടക്കത്തോടെയുള്ള ബോളിങ്ങില്‍ കൊല്‍ക്കത്ത 136ല്‍ ഒതുങ്ങി.
മറുപടി ബാറ്റിങ്ങില്‍ 8 റണ്‍സുമായി ഉത്തപ്പയാണ് ആദ്യം വിക്കറ്റ് കളഞ്ഞത്. പിന്നീട് റൈഡറും ക്ളാര്‍ക്കും ചേര്‍ന്ന് പുണെയെ മുന്നോട്ടു നയിച്ചു. റൈഡര്‍ 22 റണ്‍സെടുത്തു പുറത്തായി. പിന്നാലെ 13 റണ്‍സുമായി ക്ളാര്‍ക്കും മടങ്ങി. ഗാംഗുലിക്ക് അഞ്ചുറണ്‍സ് മാത്രമേ നേടാനായുള്ളൂ. മജുംദാര്‍ 17ഉം ഫെര്‍ഗൂസണ്‍ 12ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീടെല്ലാവര്‍ക്കും ഒറ്റയാക്കം മാത്രമേ നേടാനായുള്ളൂ. നിശ്ചിത ഓവറില്‍ 8 വിക്കറ്റിന് 102 റണ്‍സെടുക്കാനേ പൂണെയ്ക്കായുള്ളൂ. പുണെയ്ക്ക് വേണ്ടി പാര്‍ണല്‍ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. 42 റണ്‍സും 2 വിക്കറ്റും നേടിയ ഷാക്കിബാണ് കളിയിലെ താരം. പോയിന്റ് നിലയില്‍ രണ്ടാംസ്ഥാനത്തെത്തിയ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയാണ് നേരിടേണ്ടിവരിക.

English Summery
Pune: Both the teams struggled with their batting but Kolkata Knight Riders reigned supreme in the end on Saturday to complete a comfortable 34-run win against Pune Warriors in their final game in this year's Indian Premier League to secure a play-offs berth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.