ഐ.പി.എല്‍ വാതുവെയ്പ്പ്: ശ്രീനിവാസനും മറ്റ് 13 പേര്‍ക്കും വ്യക്തമായ പങ്കെന്ന് സുപ്രീംകോടതി

 


ന്യൂഡല്‍ഹി: (www.kvartha.com 16.04.2014) ആറാം സീസണിലെ ഐ.പി.എല്‍ കോഴവിവാദവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുന്‍ ബി.സി.സി.ഐ പ്രിസഡന്റ് എന്‍. ശ്രീനിവാസന്‍ ഉള്‍പ്പെടെ പ്രമുഖരായ 13 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുപ്രീംകോടതി. മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കപ്പെട്ടതിന്റെ പേരില്‍ ഇനി മേലില്‍ കേസ് കഴിയുന്നത് വരെ ബി.സി.സി.ഐയുടെ ഒരു കാര്യങ്ങളിലും ശ്രീനിവാസന്‍ ഇടപെടുന്നതും കോടതി വിലക്കി. എന്നാല്‍ വാതുവെയ്പ്പുമായി ബന്ധമുള്ള കളിക്കാരുടെ പേരുകള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സമയമാകുന്‌പോള്‍ അതിനെക്കുറിച്ച് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

 ഐ.പി.എല്ലിന്റെ ചുമതല വഹിക്കുന്ന സുന്ദര്‍രാമന് ഏഴാം സീസണ്‍ അവസാനിക്കുന്നത് വരെ ചുമതലയില്‍ ഇരിക്കുന്നതിന് യാതൊരു പ്രശ്‌നമില്ലെന്നും എന്നാല്‍ തുടര്‍ന്നും ആസ്ഥാനത്ത് സുന്ദര്‍രാമനെ ഇരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബി.സി.സി.ഐ പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിക്കുന്ന സുനില്‍ ഗവാസ്‌കറിനായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഐ.പി.എല്‍ വാതുവെയ്പ്പ്: ശ്രീനിവാസനും മറ്റ് 13 പേര്‍ക്കും വ്യക്തമായ പങ്കെന്ന് സുപ്രീംകോടതി
നേരത്തെ ശ്രീനിവാസന്റെ പേര് വാതുവെയ്പ്പില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ശ്രീനിവാസനോട് ബി.സി.സി.ഐ സ്ഥാനത്തുനിന്നും മാറാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് ശ്രീനിവാസന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സുപ്രീംകോടതി സ്വയം ശ്രീനിവാസനെ പുറത്താക്കി പകരം ചുമതല മുന്‍ ക്രിക്കറ്റ് താരം സുനില്‍ഗവാസ്‌കറിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Sports, Cricket, IPL 6th season, Spot fixing, Mudgal report, Apex Court, Former BCCI President, N. Srinivasan, IPL Sport fixing: Mudgal report reveals 13 names including N.Srinivasan: Supreme Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia