വാതുവെയ്പ്പില്‍ ധോണിക്കും പങ്കെന്ന് ഹരീഷ് സാല്‍വെ

 


ന്യൂഡല്‍ഹി: ആറാം ഐ.പി.എല്‍. സീസണിലെ വാതുവെയ്പ്പ് കേസില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ മഹേന്ദ്രസിംഗ് ധോണിക്കും പങ്കുണ്ടെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായപ്പോഴാണ് സാല്‍വെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ക്യാപ്ടനായ ധോണിയുടെ പങ്ക് വെളിപ്പെടുത്തിയത്.

ഐ.പി.എല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍കിങ്ങ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനെതിരെയുള്ള ധോണിയുടെ മൊഴി സംശയാസ്പദമാണ്. കളിക്കളത്തിന് അകത്തും പുറത്തും ഇദ്ദേഹത്തിന്റെ പല നീക്കങ്ങളും സംശയാസ്പദവും ദുരൂഹവുമാണ്. ചൈന്നെ ടീമിന്റെ ക്യാപ്ടന്‍ എന്നതിലുപരി ഉടമകളായ ഇന്ത്യാ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന വ്യക്തികൂടിയാണ് ധോണി. അങ്ങനെയാകുമ്പോള്‍ മെയ്യപ്പന് അനുകൂലമായി മൊഴി നല്‍കാതിരുന്നെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.

വാതുവെയ്പ്പില്‍ ധോണിക്കും പങ്കെന്ന് ഹരീഷ് സാല്‍വെധോണിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും മുഗ്ദല്‍ കമ്മിറ്റി സൂക്ഷമായി പരിശോധിക്കണമെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു. നേരത്തെ ഐ.പി.എല്‍ വാതുവെയ്പ്പില്‍ തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയതിന് സീ ന്യൂസിനെതിരെ ധോണി 100 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് മദ്രാസ് കോടതി ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ അത്തരം വാര്‍ത്തകളോ വീഡിയോ ക്ലിപിങ്ങുകളോ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കിയിരുന്നു. എന്നാല്‍ ധോണിയുടെ ഹര്‍ജിക്കെതിരെ സീ ന്യൂസ് അധികൃതര്‍ രംഗത്ത് വരികയും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ വാര്‍ത്തനല്‍കിയതെന്ന് കോടതിയെ ബോദ്ധിപ്പിക്കുകയും ചെയ്തു. ഈ കേസ് മദ്രാസ് ഹൈക്കോടതിയില്‍ നില്‍ക്കുമ്പോഴാണ് സുപ്രീംകോടതിയില്‍ ഹരീഷ് സാല്‍വെ ധോണിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  IPL Spot-Fixing, BCCI, ICC, Harish Salve, Supreme Court Advocate, Allegation against Indian Captain Mahedrasing Dhoni, Meyyappan, Chennai Supreme Court .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia