ഐപിഎല്ലില്‍ ഒത്തുകളി ചാനലില്‍; ബിസിസിഐ അടിയന്തിര യോഗം വിളിച്ചു
May 15, 2012, 08:58 IST
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഒത്തുകളി നടക്കുന്നുവെന്ന ആരോപണത്തെതുടര്‍ന്ന് ബിസിസിഐ അടിയന്തിര യോഗം വിളിച്ചു. ഒരു ദേശീയ ചാനലാണ് ഐപിഎല്‍ മല്‍സരങ്ങളില്‍ ഒത്തുകളി നടക്കുന്നതിന്റെ പ്രാഥമീക തെളിവുകള്‍ പുറത്തുവിട്ടത്. ഈ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ അടിയന്തിരയോഗം വിളിച്ചത്. ഒത്തുകളിക്ക് പുറമേ ഐപിഎല്ലിലേയ്ക്ക് കോടികള്‍ അനധികൃതമായി ഒഴുകുന്നുണ്ടെന്നും ചാനല്‍ ആരോപിച്ചു. ഐപിഎല്‍ ടീമുകളുടെ ഉടമസ്ഥരും അന്താരാഷ്ട്ര താരങ്ങളും ചില ഇന്ത്യന്‍ താരങ്ങളും ഒത്തുകളിയില്‍ പങ്കാളികളാകുന്നതിന്റെ തെളിവുകളാണ് ചാനല്‍ പുറത്തുവിട്ടത്. ഐപിഎല്ലിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരേയും ടീമില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ബിസിസിഐ ചീഫ് എന്‍ ശ്രീനിവാസന് അറിയിച്ചു.
English Summery
New Delhi: The Board of Control of cricket in India (BCCI) has announced that it will examine the footage of a sting operation done by a Hindi news channel on spot-fixing in the Indian Premier League (IPL).
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.