Kevin O'Brien | രാജ്യാന്തര ക്രികറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയന്‍

 



ഡബ്ലിന്‍: (www.kvartha.com) അന്താരാഷ്ട്ര ക്രികറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡിന്റെ ഇതിഹാസ താരം കെവിന്‍ ഒബ്രിയന്‍. ചൊവ്വാഴ്ച ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. 2006ല്‍ അയര്‍ലന്‍ഡ് ടീമിനായി അരങ്ങേറ്റം കുറിച്ച താരം നീണ്ട 16 വര്‍ഷത്തിന് ശേഷമാണ് രാജ്യാന്തര മത്സരങ്ങളില്‍നിന്ന് വിടപറയുന്നത്. 

നിലവില്‍ രാജ്യാന്തര ക്രികറ്റില്‍ അയര്‍ലന്‍ഡിനായി ഏറ്റവും കൂടുതല്‍ റന്‍സ് നേടിയ മൂന്നാമത്തെ താരമാണ്. 2007 ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപിന്റെ ഗ്രൂപ് സ്റ്റേജില്‍ ചരിത്രത്തില്‍ ഇടംപിടിച്ച മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച് രണ്ടാം റൗന്‍ഡിലേക്ക് മുന്നേറിയ അയര്‍ലന്‍ഡ് ടീമില്‍ കെവിന്‍ ഉണ്ടായിരുന്നു.

Kevin O'Brien | രാജ്യാന്തര ക്രികറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയന്‍


പിന്നാലെ 2011 ലോകകപില്‍ ഇന്‍ഗ്ലന്‍ഡ് ഉയര്‍ത്തിയ 328 റന്‍സ് പിന്തുടര്‍ന്ന് അയര്‍ലന്‍ഡ് ചരിത്രമെഴുതിയ മത്സരത്തില്‍ 63 പന്തില്‍ നിന്ന് 113 റന്‍സുമായി വിജയത്തിന് ചുക്കാന്‍ പിടിച്ചതും കെവിനായിരുന്നു. 2021 ല്‍ യുഎഇയില്‍ നടന്ന ട്വന്റി 20 ലോകകപിലാണ് താരം അവസാനമായി അയര്‍ലന്‍ഡിനായി കളിച്ചത്.

Keywords:  News,World,international,Sports,Player,Social-Media,Cricket,Twitter, Ireland's Kevin O'Brien Announces Retirement From International Cricket
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia