പലതവണ വിളിച്ചു, ഫോണെടുത്തില്ല; ഫലമോ ഇഷാന്തിന് രഞ്ജി ടീം നഷ്ടമായി
Sep 24, 2015, 15:47 IST
ന്യൂഡല്‍ഹി: (www.kvartha.com 24.09.2015) വിളിച്ചാല്‍ ഫോണെടുക്കുകയോ സന്ദേശങ്ങള്‍ക്കു മറുപടി അയയ്ക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് ഇഷാന്ത് ശര്‍മ ഡല്‍ഹി രഞ്ജി ടീമില്‍ നിന്നും പുറത്ത്.
ഒക്ടോബര്‍ ഒന്നിന് രാജസ്ഥാനെതിരെ തുടങ്ങുന്ന ആദ്യ രഞ്ജി മല്‍സരത്തിനുള്ള ടീമില്‍ നിന്നാണ് ഇന്ത്യന്‍ താരത്തെ ഒഴിവാക്കിയത്. ഒക്ടോബര്‍ രണ്ടു മുതല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൂന്നു ട്വന്റി20ക്കും അഞ്ച് ഏകദിനങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതിനാല്‍ ഇഷാന്തിന് രഞ്ജി കളിക്കാന്‍ അവസരമുണ്ടായിരുന്നു.
എന്നാല്‍ ഡെല്‍ഹി ടീം മുഖ്യ സെലക്ടര്‍ വിനയ് ലാംബ താരത്തെ പലതവണ വിളിച്ചിട്ടും ഫോണെടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തില്ല. അയച്ച സന്ദേശങ്ങള്‍ക്കും മറുപടി നല്‍കിയില്ല. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഒരു ടെസ്റ്റില്‍ ഇഷാന്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് ഡെല്‍ഹി ടീമില്‍ അവസരം നഷ്ടപ്പെട്ടത്. അതേസമയം മുതിര്‍ന്ന ഓള്‍റൗണ്ടര്‍ രജത് ഭാടിയയും സ്പിന്നര്‍ പവന്‍ നേഗിയും ടീമിലില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കേണ്ട ഇന്ത്യ എ ടീമിലംഗമാണ് നേഗി.
Keywords: Ishant Sharma left out of Delhi Ranji squad, New Delhi, Phone call, Message, Cricket, Sports.

Also Read:
ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം
Keywords: Ishant Sharma left out of Delhi Ranji squad, New Delhi, Phone call, Message, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.