US Open | ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം യാനിക് സിന്നറിന്; ടെയ്ലർ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചു
സ്കോര്‍ 6-3, 6-4, 7-5.
ന്യൂ യോർക്ക്: (KVARTHA) യുഎസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് വിഭാഗത്തിൽ ഇറ്റാലിയൻ ടെന്നിസ് താരം യാനിക് സിന്നക്ക് കിരീടം.
ഫൈനലിൽ അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തിയാണ് സിന്നർ കിരീടത്തിൽ മുത്തമിട്ടത്. 6-3, 6-4, 7-5 എന്ന സ്കോറായിരുന്നു ഫൈനലിലെ വിജയം.
വിജയത്തോടെ യാനിക് സിന്നറിന്റെ കരിയറിലെ രണ്ടാമത്തെ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കി. ഈ വർഷം തന്നെ ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും സിന്നർ സ്വന്തമാക്കിയിരുന്നു.
നേരിട്ടുള്ള സെറ്റുകളിലാണ് ലോക ഒന്നാം നമ്പർ താരം സിന്നർ വിജയിച്ചതെങ്കിലും, ടെയ്ലർ ഫ്രിറ്റ്സ് കടുത്ത മത്സരമാണ് നൽകിയത്. പ്രത്യേകിച്ച് മൂന്നാം സെറ്റിൽ ഫ്രിറ്റ്സ് ഒരുഘട്ടത്തിൽ മുന്നിൽ നിന്നിരുന്നു. എന്നാൽ സിന്നറിന്റെ ശക്തമായ തിരിച്ചുവരവ് വിജയത്തിലേക്ക് നയിച്ചു.
ഈ വർഷം മയാമി ഓപ്പൺ ടെന്നിസ് ടൂർണമെന്റും വിജയിച്ച സിന്നറിന്റെ സീസണിലെ മൂന്നാമത്തെ കിരീടമാണിത്.