ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇന്‍ഗ്ലീഷ് പേസെര്‍ ജോഫ്ര ആര്‍ചര്‍
May 28, 2021, 11:08 IST
ലന്‍ഡെന്‍: (www.kvartha.com 28.05.2021) ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇന്‍ഗ്ലീഷ് പേസെര്‍ ജോഫ്ര ആര്‍ചര്‍. കൈമുട്ടിന് നടത്തിയ ശസ്ത്രക്രിയ വിജയകരമായില്ലെങ്കില്‍ ഇനി ക്രികെറ്റ് കളിക്കില്ലെന്ന് താരം.
ഐപിഎൽ കളിക്കാൻ ഇന്ത്യയിലെത്തിയ താരം പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി കുറച്ചുകാലം ചികിത്സയിലായിരുന്നു. പിന്നീട്
കൗണ്ടി ക്രിക്കറ്റിൽ കളിച്ചു തിരിച്ചുവരാൻ ശ്രമിക്കുമ്പോൾ താരത്തിന് കൈമുട്ടിന് വീണ്ടും പരിക്കേറ്റു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് താരം. ഇംഗ്ലണ്ടിന്റെ പ്രധാന പേസ് ബൗളർമാരിൽ ഒരാളാണ് ജോഫ്ര ആർച്ചർ. എന്നാൽ പരിക്കുകൾ അദ്ദേഹത്തെ നിരന്തരം അലട്ടുന്നു.
പരിക്കുകള്‍ കാരണം നിര്‍ണായകമായ പരമ്പരകളെല്ലാം താരത്തിനു നഷ്ടമായി. ഇപ്പോള്‍ ഇന്‍ഡ്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ആര്‍ചറെ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം. കൈമുട്ടിനേറ്റ പരിക്കിന് ഉചിതമായ ഒരു പരിഹാരമാണ് ഞാന്‍ അന്വേഷിക്കുന്നത്. കരിയറില്‍ ഇനിയും വര്‍ഷങ്ങള്‍ എന്റെ മുന്നിലുണ്ടെന്നും ഇപ്പോള്‍ നടത്തിയ ശസ്ത്രക്രിയ പൂര്‍ണ വിജയമായില്ലെങ്കില്‍ ഞാന്‍ ക്രികെറ്റ് ഉപേക്ഷിക്കുമെന്നുമാണ് താരം വ്യക്തമാക്കുന്നത്.
വേഗത്തില്‍ കളത്തില്‍ തിരിച്ചെത്തണമെന്ന ആഗ്രഹം എനിക്കില്ല. എനിക്കും എന്റെ കരിയറിനും ഏറ്റവും നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും ആര്‍ചര്‍.
2019-ല്‍ ഏകദിന ലോകകപില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആര്‍ചര്‍ 2019-ല്‍ തന്നെ ആഷസ് പരമ്പരയിലൂടെ ടെസ്റ്റ് ക്രികെറ്റിലും അരങ്ങേറി. ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്, ആഷസ് പരമ്പരകളാണ് ആര്‍ചര്‍ കാത്തിരിക്കുന്നത്. അപ്പോഴേക്കും പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് താരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.