സച്ചിന്റെ മകന്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തില്‍

 


സച്ചിന്റെ മകന്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തില്‍
മെല്‍ബോണ്‍: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ സച്ചിനോടൊപ്പം മെല്‍ബോണ്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തില്‍. സച്ചിനെ കൂടാതെ വീരേന്ദര്‍ സെവാഗും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. ട്വന്റി 20 ക്രിക്കറ്റിന്റെ ആരാധകനായ അര്‍ജ്ജുന്‍ പിതാവിനെപ്പോലെ തന്നെ ഇടങ്കയ്യനാണ്‌.. ഓസ്ട്രേലിയന്‍ താരം ജിയോഫ് മാര്‍ഷ് സ്ഥിരമായി തന്റെ മകന്‍ ശ്വാനുമൊത്ത് ഇത്തരം പരിശീലനങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്ന്‍ ഡീന്‍ ജോണ്‍സ് പറഞ്ഞു. സച്ചിന്റെ കഴിവിന്റെ ഒരു ശതമാനമെങ്കിലും ആര്‍ജ്ജിക്കാന്‍ കഴിഞ്ഞാല്‍ അര്‍ജ്ജുന്‍ ഭാവിയിലെ താരമാകുമെന്നും ഡീന്‍ ജോണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കൂളില്‍ നടന്ന ക്രിക്കറ്റ് മല്‍സരത്തില്‍ അര്‍ജ്ജുന്‍ 100 റണ്‍സ് തികച്ചതും ഒരു മല്‍സരത്തില്‍ 8 വിക്കറ്റ് സ്വന്തമാക്കിയതും അര്‍ജ്ജുന്റെ കഴിവിന്‌ തെളിവായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

English Summery
Melbourne: Sachin Tendulkar bowled to son Arjun for close to 30 minutes at the indoor nets here of the Melbourne Cricket Ground
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia