World Cup | അര്‍ജന്റീനിയന്‍ മാധ്യമത്തില്‍ കേരളത്തിലെ മെസി ഭ്രമം വിവരിച്ച് ജുഷ്‌ന; വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

 


ദോഹ: (www.kvartha.com) ഖത്വറിലെത്തിയ അര്‍ജന്റീനിയന്‍ സോഷ്യല്‍ മീഡിയ ചാനലിന് കേരളത്തിന്റെ മെസി പ്രേമികളുടെയും അര്‍ജന്റീന ഫാന്‍സിന്റെയും ആവേശം വിവരിക്കുന്ന ജുഷ്‌ന ശാഹിന്റെ അഭിമുഖം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കേരളത്തിന്റെ ഫുട്ബാള്‍ ഭ്രമത്തെക്കുറിച്ച് പൊതുവെയും അര്‍ജന്റീന ഫാന്‍സിന്റെ ആവേശം പ്രത്യേകമായുംജുഷ്‌ന ശാഹിന്‍ സ്പാനീഷ് ഭാഷയിലാണ് അര്‍ജന്റീനയില്‍ നിന്നുള്ള 'ഫിലോ ന്യൂസി'നോട് പങ്കിട്ടത്.
                
World Cup | അര്‍ജന്റീനിയന്‍ മാധ്യമത്തില്‍ കേരളത്തിലെ മെസി ഭ്രമം വിവരിച്ച് ജുഷ്‌ന; വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

ഖത്വര്‍ ലോകകപ് മീഡിയ സെന്ററില്‍ നിന്നുള്ള അഭിമുഖം ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ദിവസത്തിനകം രണ്ടര ലക്ഷം പേര്‍ കാണുകയും മുപ്പതിനായിരം പേര്‍ലൈക് ചെയ്യുകയും ചെയ്തു. യൂറോപ്യന്‍ ഫുട്ബാള്‍ പ്രേമികളില്‍ പലരും അഭിപ്രായം കുറിച്ചു. 2010 ലെ ലോകകപ് മുതല്‍ മെസിയെ ഇഷ്ടതാരമായി തെരഞ്ഞെടുത്ത് സ്പാനീഷ് ഭാഷയില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നിന്ന്പിജി നേടി സ്‌പെയിനിലെത്തിയ ജുഷ്‌ന ശാഹിന്‍,യൂറോപ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപുകളുടെ അക്രഡിറ്റേഷന്‍ നേടിയ പരിചയവുമായാണ് ഖത്വര്‍ ലോകകപിലേക്ക് എത്തിയത്.
          
World Cup | അര്‍ജന്റീനിയന്‍ മാധ്യമത്തില്‍ കേരളത്തിലെ മെസി ഭ്രമം വിവരിച്ച് ജുഷ്‌ന; വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

യൂറോപ്യന്‍ ഫുട്ബാള്‍ രംഗത്ത് ലോക പ്രശസ്തരായ ജേര്‍ണലിസ്റ്റുകളെ വാര്‍ത്തെടുക്കുന്ന റയല്‍ മാഡ്രിഡ് യുനിവേഴ്‌സിറ്റിയില്‍ എംഎ സ്‌പോര്‍ട്സ് ജേര്‍ണലിസം കോഴ്‌സില്‍ പ്രവേശനം ലഭിച്ച ജുഷ്‌ന കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിനിയാണ്. ജുഷ്‌നയുടെ ഭര്‍ത്താവ് അവാദ് അഹ്മദും ഒന്നരവയസുകാരി മകള്‍എവ ഐറീനുംസ്‌പെയിനിലുണ്ട്.

Keywords:  Latest-News, FIFA-World-Cup-2022, World Cup, World, Kerala, Kannur, Top-Headlines, Argentina, Leonal Messi, Football, Football Player, Sports, Video, Jushna described Kerala's Messi love to Argentine media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia