ഗോപീചന്ദിനെതിരെ ജ്വാല ഗുട്ട രംഗത്ത്

 


ഗോപീചന്ദിനെതിരെ ജ്വാല ഗുട്ട രംഗത്ത്
മുംബൈ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ കോച്ച് പി ഗോപീചന്ദിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജ്വാല ഗുട്ട രംഗത്തെത്തി. ഗോപീചന്ദ് ബാഡ്മിന്റണെ കച്ചവടം ചെയ്യുകയാണെന്ന് ജ്വാലഗുട്ട ആരോപിച്ചു. ദേശീയ കോച്ചായ ഗോപീചന്ദ് സ്വകാര്യ പരിശീലനകേന്ദ്രം നടത്തുന്നത് ശരിയല്ലെന്ന് മുംബൈ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജ്വാലയും രംഗത്തെത്തിയത്.

ഇന്ത്യയില്‍ കായികമേഖല വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഗോപീചന്ദിനെപ്പോലുളളവരുടെ പ്രവൃത്തികള്‍യുവാക്കള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ദേശീയ കോച്ചായിരിക്കെ വന്‍ഫീസ് വാങ്ങി സ്വന്തം അക്കാഡമി നടത്തുന്നത് ശരിയല്ല- ജ്വാല പറഞ്ഞു.

ഗോപീചന്ദ് നല്ല പരിശീലകനാണ്. പക്ഷേ, ദേശീയ ടീം സെലക്ഷനില്‍ സ്വാധീനമുള്ള പരിശീലകന്‍ സ്വന്തമായി അക്കാദമി നടത്തുന്നത് ശരിയല്ലെന്നായിരുന്നു മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷായും ജസ്റ്റിസ് എ.വി. മഹാത്തയും അഭിപ്രായപ്പെട്ടത്. ദേശീയ കോച്ചിങ് ക്യാമ്പിലേക്ക് പ്രവേശനം നല്‍കാതെ ഗോപീചന്ദ് മാനസികമായി പീഡിപ്പിച്ചെന്നുകാട്ടിയുള്ള ബാഡ്മിന്റണ്‍ താരത്തിന്റെ പരാതിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം.

SUMMERY: Hyderabad: India's ace shuttler Jwala Gutta on Monday welcomed Bombay High Court's observation that it is ethically wrong for chief national badminton coach Pullela Gopichand to run a private academy in Hyderabad.

Key Words: Hyderabad, India, Shuttler, Jwala Gutta, Welcomed, Bombay High Court, Observation, Ethically, Wrong, Chief national badminton coach, Pullela Gopichand, Private academy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia