Karim Benzema | ഫ്രാന്‍സിന്റെ സൂപര്‍ താരം കരിം ബെന്‍സേമ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു; റയല്‍ മാഡ്രിഡില്‍ തുടരും
Dec 19, 2022, 21:17 IST
പാരീസ്: (www.kvartha.com) ഫ്രാന്‍സിന്റെ സൂപര്‍ താരം കരിം ബെന്‍സേമ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 'ഇന്ന് ഞാനെവിടെ നില്ക്കുന്നോ അതിനായി ഞാന്‍ കഠിനാധ്വാനം ചെയ്യുകയും തെറ്റുകള്‍ വരുത്തുകയും ചെയ്തു. ഞാന്‍ എഴുതിയ നമ്മുടെ കഥ ഇവിടെ അവസാനിക്കുകയാണ്', വിരമിക്കല്‍ വ്യക്തമാക്കി ബെന്‍സേമ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അതേസമയം 35കാരനായ ബെന്‍സേമ റയല്‍ മാഡ്രിഡില്‍ തുടരും.
തുടക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ബെന്‍സേമ ലോകകപില്‍ കളിച്ചിരുന്നില്ല. ഫ്രഞ്ച് ടീമിന്റെ മാനജര്‍ ദിദിയര്‍ ദെഷാംപ്സുമായി അകല്‍ച്ചയിലായിരുന്നുവെന്നും റിപോര്‍ടുണ്ട്. അര്‍ജന്റീനയ്ക്കെതിരായ ഫ്രാന്‍സിന്റെ തോല്‍വിക്ക് ശേഷം 24 മണിക്കൂറിനുള്ളിലാണ് ബെന്‍സെമയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം വന്നത്. ഞായറാഴ്ച നടന്ന ഫൈനലിന് ഖത്തറിലേക്ക് തന്റെ സ്വകാര്യ ജെറ്റ് വിമാനത്തില്‍ കൂടെ കൊണ്ടുപോകാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വാഗ്ദാനം ബെന്‍സെമ നിരസിച്ചിരുന്നു.
ഫ്രാന്‍സിനായി 97 മത്സരങ്ങളില്‍ നിന്ന് 37 ഗോളുകള്‍ ബെന്‍സെമ നേടിയിട്ടുണ്ട്. എന്നാല്‍ 15 വര്‍ഷം മുമ്പ് തന്റെ അരങ്ങേറ്റം മുതല്‍ ദേശീയ ടീമുമായുള്ള അദ്ദേഹത്തിന്റെ യോജിപ്പ് വളരെ സുഗമമായിരുന്നില്ല. 2007 മാര്‍ച്ചില്‍ ഓസ്ട്രിയയ്ക്കെതിരെയാണ് ബെന്‍സെമ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് ഫ്രാന്‍സിന്റെ യൂറോ 2008 ടീമിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തു. യൂറോ 2012, ലോകകപ് 2014 എന്നിവയില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യൂറോ 2020 ല്‍ ഫ്രാന്‍സ് ടീമിലേക്ക് മടങ്ങി എത്തിയ അദ്ദേഹം ടൂര്‍ണമെന്റില്‍ നാല് ഗോളുകള്‍ നേടി ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഗോള്‍ സ്കോററായി.

Keywords: Latest-News, FIFA-World-Cup-2022, World, Football Player, Football, France, Retirement, Karim Benzema, Karim Benzema announces he's RETIRING from international football.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.