ഭൂപതിയുടെ വിലക്കിന് സ്റ്റേ

 


ഭൂപതിയുടെ വിലക്കിന് സ്റ്റേ
ബാംഗ്ലൂര്‍:  മഹേഷ് ഭൂപതിയെയും രോഹന്‍ ബൊപ്പണ്ണയെയും രണ്ടു വര്‍ഷത്തേക്ക് വിലക്കിയ അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ നടപടി കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. നടപടിയെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കോടതി ഫെഡറേഷന് നോട്ടീസ് അയച്ചു. അസോസിയേഷന്‍ നടപടിക്കെതിരെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.

ഭൂപതിയേയും ബൊപ്പണ്ണയേയും ദേശീയ ടീമില്‍ നിന്ന് വിലക്കിയ നടപടി കഴിഞ്ഞയാഴ്ചയാണ് അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ 2014 ജൂണ്‍ 30 വരെ നീട്ടിയത്.ഒളിംപിക്‌സില്‍ ലിയാന്‍ഡര്‍ പേസിനൊപ്പം കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭൂപതിയും ബൊപ്പണ്ണയുമാണ് ഇന്ത്യന്‍ ടീമില്‍ ആഭ്യന്തരകലാപത്തിന് തുടക്കമിട്ടത്. ഇതോടെ, ഒളിമ്പിക് ടീം തിരഞ്ഞെടുപ്പുതന്നെ വിവാദത്തിലായി. ഇതേത്തുടര്‍ന്നാണ് അസോസിയേഷന്റെ നടപടി.

ഒളിംപിക്‌സില്‍ ഭൂപതിയെയും ബൊപ്പണ്ണയെയും ഒരു ടീമായും പേസിനെയും വിഷ്ണുവര്‍ധനെയും മറ്റൊരു ടീമായും മത്സരിപ്പിക്കാന്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍പോലും തകര്‍ത്ത നിലപാടുകളെടുത്ത ഭൂപതിയെയും ബൊപ്പണ്ണയെയും അടുത്തിടെ ഡേവിസ്‌കപ്പ് ടീമില്‍നിന്ന് അസോസിയേഷന്‍ ഒഴിവാക്കിയിരുന്നു.

SUMMARY:
AITA had banned Bhupathi and Bopanna from representing the country on disciplinary grounds. The Karnataka High Court on Saturday stayed the ban imposed by the All India Tennis Association (AITA) on tennis stars Mahesh Bhupathi and Rohan Bopanna against representing the country till June 2014.

key words: AITA , Bhupathi and Bopanna , Karnataka High Court, All India Tennis Association , Mahesh Bhupathi , Rohan Bopanna , olympics
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia