മുംബൈയെ മഞ്ഞക്കടലില്‍ മുക്കിക്കൊല്ലാന്‍ കൊമ്പന്മാര്‍; രണ്ടാം മത്സരത്തിനൊരുങ്ങി കേരളാ ബ്ലാസ്റ്റേര്‍സ്
Oct 24, 2019, 08:09 IST
കൊച്ചി: (www.kvartha.com 24.10.2019) ആദ്യ മത്സരത്തില്‍ എടികെ കൊല്‍ക്കത്തയെ തറപറ്റിച്ചതിന്റെ ആത്മബലത്തില്‍ മഞ്ഞയണിഞ്ഞ മല്ലന്മാര്‍ രണ്ടാം അങ്കത്തിനൊരുങ്ങുന്നു. രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് കേരളാ ബ്ലാസ്റ്റേര്‍സിന്റെ എതിരാളി.
മുംബൈയുടെ സീസണിലെ ആദ്യ മത്സരമാണ് കൊച്ചിയില്‍. പോര്‍ച്ചുഗീസുകാരനായ പൗളോ മച്ചാദോയുടെ പടനായകത്വത്തിലാണ് മുംബൈ പോരിനിറങ്ങുന്നത്. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഡീഗോ കാര്‍ലോസ്, ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ മാറ്റോ ജിര്‍ജിക്, സുഭാഷിഷ് ബോസ്, റൗളിന്‍ ബോര്‍ഗസ്, റേയ്‌നിയര്‍ ഫെര്‍ണാണ്ടസ്, അന്‍വര്‍ അലി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. പോര്‍ച്ചുഗീസുകാരനായ ജോര്‍ജ് കോസ്റ്റയാണ് പരിശീലകന്‍.
ഞായറാഴ്ച്ച നടന്ന ഉദ്ഘാടനമത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേര്‍സ് എടികെയെ തോല്‍പ്പിച്ചത്. മത്സരത്തില്‍ ആദ്യം ലീഡെടുത്ത എടികെയെ ക്യാപ്റ്റന്‍ ബര്‍തലോമ്യു ഒഗ്ബച്ചെയുടെ ഇരട്ടഗോളുകളിലാണ് ബ്ലാസ്‌റ്റേര്‍സ് മറികടന്നത്. നൈജീരിയന്‍ ലോകകപ്പ് താരമായ ഒഗ്ബച്ചെയുടെ ബൂട്ടുകള്‍ ബുധനാഴ്ച്ചയും തീതുപ്പുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Kerala, Kerala Blasters, Kochi, News, KBFC to face Mumbai City FC in Kochi Thursday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.