Basil Thambi Got Married | മലയാളി ക്രികറ്റ് താരം ബേസില്‍ തമ്പി വിവാഹിതനായി; വധു സ്‌നേഹ റോയി
Jul 5, 2022, 14:09 IST
കോട്ടയം: (www.kvartha.com) മലയാളി ക്രികറ്റ് താരം ബേസില്‍ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകള്‍ സ്‌നേഹ റോയിയാണു വധു. പെരുമ്പാവൂര്‍, ഇരിങ്ങോള്‍ സ്വദേശിയായ ബേസില്‍ മുല്ലമംഗലം എം എം തമ്പിയുടെയും ലിസിയുടെയും മകനാണ് ബേസില്‍.
കേരള ക്രികറ്റ് ടീമിന്റെ രഞ്ജി ട്രോഫി പരിശീലകനായ ടിനു യോഹന്നാന്‍, കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, ഐപില്‍ താരങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.
മുംബൈ ഇന്‍ഡ്യന്‍സിന്റെയും കേരള ക്രികറ്റ് ടീമിന്റെയും പേസ് ബോളറായ ബേസില്‍ ഐപിഎലില്‍ ഗുജറാത് ലയന്‍സ്, സന്റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെഗാ താര ലേലത്തിലാണ് മുംബൈ ഇന്‍ഡ്യന്‍സ് ബേസിലിനെ സ്വന്തമാക്കുന്നത്.
38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 90 വികറ്റും 69 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 72 വികറ്റും സ്വന്തമാക്കിയിട്ടുള്ള താരമാണ് ബേസില്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.