അന്‍ഫലിന്റെയും ശ്രീശാന്തിന്റെയും പ്രതീക്ഷയില്‍ കേരളം

 


അന്‍ഫലിന്റെയും ശ്രീശാന്തിന്റെയും  പ്രതീക്ഷയില്‍ കേരളം
അന്‍ഫല്‍

അഗര്‍ത്തല: അഗര്‍ത്തലയില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഗ്രൂപ്പ് സി. മത്സരത്തില്‍്  അന്‍ഫലിന്റെയും ശ്രീശാന്തിന്റെയും പ്രതീക്ഷയില്‍ കേരളം ശനിയാഴ്ച ത്രിപുരയ്‌ക്കെതിരെ ക്രീസിലിറങ്ങും. നോകൗട്ട് പ്രതീക്ഷകള്‍ അസ്തമിച്ച കേരളം പോയിന്റ് നിലയില്‍ അവസാന സ്ഥാനത്താണ്.

അന്‍ഫലിന്റെയും ശ്രീശാന്തിന്റെയും  പ്രതീക്ഷയില്‍ കേരളം
ശ്രീശാന്ത്‌

ഒമ്പത് ടീമുകള്‍ അടങ്ങിയ ഗ്രൂപ്പില്‍ അഞ്ചു കളികളില്‍ നിന്ന് നാലു പോയിന്റ് മാത്രമാണ് കേരളത്തിന് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. എട്ട് പോയിന്റുള്ള ത്രിപുര എട്ടാം സ്ഥാനത്താണ്. ത്രിപുരയെ ഇന്ന് പരാജയപ്പെടുത്തിയാല്‍ പോലും കേരളത്തിന് നേരിയ പ്രതീക്ഷയ്ക്ക് പോലും വകയില്ല. മുന്‍ ഇന്ത്യന്‍ താരം അജയ് രത്രയാണ് ത്രിപുരയുടെ ക്യാപ്റ്റന്‍.

ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശന കവാടംകൂടിയാണ് രഞ്ജി ട്രോഫി ക്രിക്കറ്റ് എന്നതിനാല്‍ അന്‍ഫലും ശ്രീശാന്തും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള പ്രതീക്ഷയ്ക്ക് സാധ്യതനില നില്‍ക്കുന്നുണ്ട്.

Keywords: Sports, Sreeshath, Cricket, Anfal, Ranji trophy, Keralam, Team, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia