Asia cup cricket | യുഎഇ ഏഷ്യ കപിൽ ഉണ്ടാവുമോ? ദേശീയ ക്രികറ്റ് ടീമിനെ നയിക്കാനുള്ള അപൂർവ ഭാഗ്യം തേടിയെത്തിയ മലയാളിതാരത്തിന് കീഴിൽ രാജ്യം ഞായറാഴ്ച നിർണായക പോരാട്ടത്തിന്
Aug 20, 2022, 12:25 IST
ദുബൈ: (www.kvartha.com) യുഎഇ ദേശീയ ക്രികറ്റ് ടീമിനെ നയിക്കാനുള്ള അപൂർവ ഭാഗ്യം തേടിയെത്തിയ മലയാളിതാരം റിസ്‌വാൻ റഊഫിന് കീഴിൽ രാജ്യം ഞായറാഴ്ച നിർണായക പോരാട്ടത്തിനിറങ്ങും. ശനിയാഴ്‌ച ഒമാനിൽ ആരംഭിക്കുന്ന ഏഷ്യാ കപ് യോഗ്യതാ മത്സരത്തിൽ ടീം യോഗ്യത നേടിയാൽ 27ന് ആരംഭിക്കുന്ന ഏഷ്യ കപിൽ ഇൻഡ്യ, പാകിസ്താൻ ടീമുകൾക്കെതിരെ യുഎഇക്ക് മത്സരിക്കാം. ഞായറാഴ്ച രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ യുഎഇ, കുവൈറ്റിനെ നേരിടും. തിങ്കളാഴ്ച സിംഗപൂരുമായും, ബുധനാഴ്ച ഹോങ്കോങ്ങുമായുമാണ് അവശേഷിക്കുന്ന മത്സരങ്ങൾ.
തലശേരി സ്വദേശിയാണ് റിസ്‌വാൻ റഊഫ്. കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ്, കണ്ണൂർ പഴയങ്ങാടി സ്വദേശി അലിശാൻ ശറഫു എന്നീ മലയാളികളും ടീമിലുണ്ടെന്നത് കേരളത്തിന് ഇരട്ടി സന്തോഷം നൽകുന്നു. 24 വരെ ഒമാനിൽ നടക്കുന്ന അഞ്ചുദിവസത്തെ ഏഷ്യാ കപ് യോഗ്യതാ ടൂർണമെന്റിൽ ആറു ടീമുകൾ അവസാന സ്ഥാനത്തിനായി പോരാടും. സിംഗപൂർ, ഹോങ്കോംഗ്, ഒമാൻ, കുവൈറ്റ് എന്നിവയാണ് മറ്റു ടീമുകൾ.
കുടുംബ സമേതം യുഎഇയിൽ താമസിക്കുന്ന റിസ്‌വാൻ, അബ്ദുൽ റഊഫ് – നസ്രീൻ ദമ്പതികളുടെ മകനാണ്. കണ്ണൂർ തലശ്ശേരി സൈദാർപള്ളി ചുണ്ടങ്ങാപൊയിൽ സ്വദേശിയാണ് ഈ 34കാരൻ. 2019 മുതൽ യുഎഇ ടീമിന്റെ ഭാഗമാണ്. കഴിഞ്ഞവർഷം അബുദബി ശൈഖ് സാഇദ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസെടുത്ത് ശ്രദ്ധനേടി. 2019ൽ നേപാളിനെതിരെ ഏകദിന ക്രികറ്റിലും ഇതേ പരമ്പരയിൽ ട്വന്റി-20യിലും കളിച്ചു. 29 ഏകദിനങ്ങളിലായി 736 റൺസ് സ്വന്തമാക്കി. ഫാത്വിമ അനസാണ് ഭാര്യ.

Keywords: Keralite Rizwan to lead UAE cricket team in the Asia cup qualifiers, International, Dubai, Kerala,News,Top-Headlines,Latest-News,Cricket,Sports,Thalassery.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.