സച്ചിന്‍ തെന്‍ഡുല്‍ക്കറെ 'തട്ടിക്കൊണ്ടു പോകാന്‍' ബ്രിട്ടന്‍ പദ്ധതിയിടുന്നു
Dec 3, 2016, 19:37 IST
ന്യൂഡല്‍ഹി: (www.kvartha.com 03.12.2016) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ തട്ടിക്കൊണ്ടു പോകാന്‍ ബ്രിട്ടന്‍ പദ്ധതിയിടുന്നു. ഇത് കേട്ടാല്‍ ആരാധകര്‍ ശരിക്കും ഞെട്ടും. സച്ചിനെ 'തട്ടിക്കൊണ്ടുപോകാന്‍' ബ്രിട്ടനു താല്‍പര്യമുണ്ടായേക്കുമെന്ന് പറഞ്ഞത് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തന്നെയാണ്.
ഡല്‍ഹിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു സച്ചിന്റെ കൂടി സാന്നിധ്യത്തില്‍ അദ്ദേഹം തമാശരൂപേണ ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് രണ്ട് മത്സരങ്ങളില്‍ തോറ്റിരുന്നു. ഈ സാചര്യത്തില്‍ കൂടിയാണ് സച്ചിനെ ബ്രിട്ടീഷ് ക്രിക്കറ്റിനായി തട്ടിക്കൊണ്ടു പോകേണ്ടി വരുമെന്ന് കാമറണ്‍ പറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞങ്ങളുടെ ടീമിനെ പരിശീലിപ്പിക്കാന്‍ സച്ചിനെ കൊണ്ടുപോയാലേ മതിയാകൂ എന്നും കാമറണ്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സച്ചിന്‍ പ്രതികരിച്ചിട്ടില്ല.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ഡേവിഡ് കാമറണിന്റെ പരാമര്‍ശം.
Keywords : Sachin Tendulker, Sports, England, India, World, Kidnap Sachin Tendulkar to bolster visitors’ batting, says David Cameron.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.