Clash | തമ്മില്‍ത്തല്ലി അര്‍ജന്റീന ടീം ആരാധകര്‍; നിരവധി പേര്‍ക്ക് പരുക്ക്; 'യുവാവിന്റെ മൂക്കിന്റെ പാലം തകര്‍ന്നു'

 



കൊച്ചി: (www.kvartha.com) അര്‍ജന്റീന ഫുട്‌ബോള്‍ ടീം ആരാധകര്‍ തമ്മില്‍ത്തല്ലി. എറണാകുളം നോര്‍ത് കളമശേരിയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ ഒരു യുവാവിന്റെ മൂക്കിന്റെ പാലം തകര്‍ന്നതായി പരാതി. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: അര്‍ജന്റീന കളിക്കാരുടെ പേരില്‍ ചെറിയ നിലയില്‍ തുടങ്ങിയ വാക്‌പോര് തമ്മിലടിയിലും വീടുകയറിയുള്ള ആക്രമണത്തിലും കലാശിക്കുകയായിരുന്നു. ബാറിന് മുന്നില്‍ വച്ച് ഗിരീഷ് എന്ന യുവാവിനെ ഒരാള്‍ നെഞ്ചില്‍ പിടിച്ചു തള്ളിയതാണ് ഏറ്റുമുട്ടലിന്റെ തുടക്കം. ഏറ്റുമുട്ടിയവര്‍ എല്ലാവരും അര്‍ജന്റീന ഫാന്‍സാണെങ്കിലും കളിക്കാരുടെ പേരുപറഞ്ഞായിരുന്നു വാക്‌പോര്. 

Clash | തമ്മില്‍ത്തല്ലി അര്‍ജന്റീന ടീം ആരാധകര്‍; നിരവധി പേര്‍ക്ക് പരുക്ക്; 'യുവാവിന്റെ മൂക്കിന്റെ പാലം തകര്‍ന്നു'


സമീപത്ത് സ്ഥാപിച്ച ബിഗ് സ്‌ക്രീനില്‍ ലോകകപിലെ ആദ്യ മത്സരം കണ്ടു കഴിഞ്ഞ ശേഷം ഗിരീഷ് സുഹൃത്തുക്കളുമായി ചേര്‍ന്നു തന്നെ പിടിച്ചുതള്ളിയ ആളുടെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. എല്ലാവരും പ്രദേശവാസികളാണ്. ഗിരീഷും സംഘവും ചേര്‍ന്ന് എതിരാളിയുടെ മൂക്കിന്റെ പാലം ഇടിച്ച് തകര്‍ത്തുവെന്നാണ് ആരോപണം. മൂക്കിന് പരുക്കേറ്റ യുവാവിനെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവം കണ്ടെത്തിയ യുവാവിന്റെ മാതാവ് കുഴഞ്ഞു വീണതോടെ അവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടസ്സം പിടിക്കാനെത്തിയ ബന്ധുവിനും മര്‍ദനത്തില്‍ പരുക്കേറ്റു. വീടു കയറി ആക്രമിച്ച സംഘവും കളമശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,Kerala,State,Kochi,Football,Sports,Clash,attack,Complaint,Injured,hospital,Local-News,World Cup,FIFA-World-Cup-2022, Kochi: Football fans fight in chaotic scenes 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia