IPL auction | ഐപിഎല്‍ ലേലം ഡിസംബര്‍ 23 ന് കൊച്ചിയില്‍ നടക്കുമെന്ന് ബിസിസിഐ

 


ന്യൂഡെല്‍ഹി: (www.kvartha.com) അടുത്ത വര്‍ഷത്തെ ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള (IPL) താരങ്ങളെ കണ്ടെത്തുന്നതിനുള്ള ലേലം ഡിസംബര്‍ 23-ന് ലേലം കൊച്ചിയില്‍ നടക്കുമെന്ന് ബിസിസിഐ.

താരലേലത്തിന് ആതിഥേയത്വം വഹിക്കാന്‍ തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂള്‍, ബെംഗ്ലൂറു, ന്യൂഡെല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളും പരിഗണിച്ചിരുന്നു.

IPL auction | ഐപിഎല്‍ ലേലം ഡിസംബര്‍ 23 ന് കൊച്ചിയില്‍ നടക്കുമെന്ന് ബിസിസിഐ

ഒടുവില്‍ കൊച്ചിയെ ബിസിസിഐ തിരഞ്ഞെടുക്കുകയായിരുന്നു. 2022ന് സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്ന സാഹചര്യത്തില്‍ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുകയെന്നും ബിസിസിഐ അധികൃതര്‍ അറിയിച്ചു.

ടീമുകള്‍ക്ക് അവരുടെ മുന്‍ ലേല തുകയില്‍ മിച്ചംവന്ന പണത്തിനും അവര്‍ ഒഴിവാക്കുന്ന കളിക്കാരുടെ മൂല്യത്തിനും പുറമേ, ഈ വര്‍ഷത്തെ ലേലത്തില്‍ ഓരോ ടീമിനും അഞ്ചു കോടി അധികമായി ചെലവഴിക്കാനും ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ പണം മിച്ചമുള്ളത് പഞ്ചാബ് കിങ്സിന്റെ പക്കലാണ്. 3.45 കോടി രൂപയാണ് അവരുടെ കൈവശം മിച്ചമുള്ളത്. ചെന്നൈ സൂപര്‍ കിങ്സിന്റെ കൈവശം 2.95 കോടിയും റോയല്‍ ചാലഞ്ചേഴ്സിന്റെ കൈവശം 1.55 കോടിയും ബാക്കിയുണ്ട്. രാജസ്താന്‍ റോയല്‍സ്- 95 ലക്ഷം, കൊല്‍കത-45 ലക്ഷം, ഗുജറാത് ടൈറ്റാന്‍സ്-15 ലക്ഷം, മുംബൈ, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡെല്‍ഹി കാപിറ്റല്‍ എന്നീ ടീമുകളുടെ കൈവശം 10 ലക്ഷം എന്നിങ്ങനെയും മിച്ചമുണ്ട്. അതേസമയം, ലക് നൗ സൂപര്‍ ജയന്റ്സിന്റെ പക്കല്‍ ഒരു രൂപ പോലും മിച്ചമില്ല.

ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ സമര്‍പ്പിച്ചതിന് ശേഷം ഡിസംബര്‍ ആദ്യത്തോടെ ലേലത്തിനുള്ള പ്ലെയര്‍ പൂളിനെ അന്തിമമാക്കും. പട്ടിക നല്‍കാന്‍ ടീമുകള്‍ക്ക് നവംബര്‍ 15 വരെ സമയം നല്‍കിയിട്ടുണ്ട്.

Keywords: IPL 2023 auction set to take place on December 23 in Kochi, New Delhi, News, IPL, Cricket, Sports, Auction, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia