കൊച്ചിയില്‍ ഐ.പി.എല്‍ മത്സരങ്ങളില്ല

 


കൊച്ചി:  (www.kvartha.com 04.04.2014) ഏഴാം ഐ.പി.എല്‍ സീസണിലെ ചില മത്സരങ്ങള്‍ക്ക് കേരളവും വേദിയാകുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി. രണ്ടാം ഘട്ട ഐ.പി.എല്ലിന്റെ ഷെഡ്യൂള്‍ പട്ടികയില്‍ കൊച്ചിയില്ല. ഇതോടെ മത്സരങ്ങള്‍ക്ക് കേരളത്തില്‍ സംഘടിപ്പിക്കാനുള്ള കേരളക്രിക്കറ്റ് അസോസിയേഷന്റെ പ്രയത്‌നം വിഭലമായി. എന്‍. ശ്രീനിവാസന്റെ പുറത്താക്കലാണ് കാര്യങ്ങള്‍ കേരളത്തിന്റെ കൈയില്‍ നിന്നും പോയതെന്നാണ് അടുത്ത കേരളക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയുടെ അഭിപ്രായം.

നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെയും ഹൈദ്രാബാദ് സണ്‍റൈസേഴ്‌സിന്റെയും മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കുമെന്ന ശ്രുതിയാണ് ഉണ്ടായിരുന്നത്. ഏപ്രില്‍ 16ന് ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ ആദ്യഭാഗ മത്സരങ്ങള്‍ യു.എ.ഇയിലാണ് ആരംഭിക്കുക. അതിനുശേഷം മേയ് രണ്ട് മുതല്‍ ജൂണ്‍ ഒന്ന് വരെയുള്ള 40 മത്സരങ്ങളാണ് ഇന്ത്യയില്‍ നടക്കുക.
കൊച്ചിയില്‍ ഐ.പി.എല്‍ മത്സരങ്ങളില്ല

ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മത്സരങ്ങള്‍ക്കും താരങ്ങള്‍ക്കും മതിയായ സുരക്ഷാ ഒരുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബി.സി.സി.ഐക്ക് നോട്ടീസ് നല്‍കിയതിന്റെ പശ്ചാതലത്തിലായിരുന്നു യു.എ.ഇയില്‍ ഐ.പി.എല്ലിന്റെ ആദ്യഘട്ട മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് ഇന്ത്യയില്‍ രണ്ടാം പാദമത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. മുംബൈ വാങ്കഡെ, ചെന്നൈ, മൊഹാലി, കൊല്‍ക്കത്ത ബാംഗ്ലൂര്‍ ഹൈദരാബാദ്, അഹമ്മദാബാദ്, റാഞ്ചി കട്ടക്കട്ട്, ഡെല്‍ഹി എന്നിവിടങ്ങളില്‍ മത്സരം നടക്കും. വാങ്കഡെയിലാണ് ഫൈനല്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Cricket, Sports, Kerala,Entertainment, IPL, Kochi out of BCCI list, IPL Venue, Kerala Cricket Association  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia