കേരള സ്‌ട്രൈക്കേഴ്‌സ്‌ ടീം ഡിംസബറില്‍

 


കേരള സ്‌ട്രൈക്കേഴ്‌സ്‌ ടീം ഡിംസബറില്‍
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ടീമായ കേരള സ്‌ട്രൈക്കേഴ്‌സിന്റെ പുതിയ ടീമിനെ ഡിസംബറില്‍ പ്രഖ്യാപിക്കും. മോഹന്‍ലാല്‍ നായകനായി തുടരും. ഇന്ദ്രജിത്തായിരിക്കും ഉപനായകന്‍.
ഇരുപതംഗ ടീമിനെയാണ് പ്രഖ്യാപിക്കുക. താരങ്ങളുടെ തിരക്ക് കണക്കിലെടുത്താണിത്. കഴിഞ്ഞ തവണ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരുന്നത്.

കളിയിലും കായികക്ഷമതയിലും മികച്ച ടീമായിരിക്കും കേരള സ്‌ട്രൈക്കേഴ്‌സിന്റേതെന്ന് ടീം ഉടമകളിലൊരാളായ  ലിസി പ്രിയദര്‍ശന്‍ പറഞ്ഞു. ചന്ദ്രസേനനാണ് കോച്ച്.  ജനുവരിയില്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങും. കൊച്ചിയായിരിക്കും കേരള ടീമിന്റെ ഹോംഗ്രൗണ്ട്. ഫെബ്രുവരി ഒമ്പതിനാണ് ഉദ്ഘാടന മല്‍സരം. ഉദ്ഘാടന ദിവസം കേരള സ്‌ട്രൈക്കേഴ്‌സിന് മത്സരമുണ്ട്. മാര്‍ച്ച് 10ന് ബാംഗ്ലൂരിലാണ് ഫൈനല്‍.

കുഞ്ചാക്കോ ബോബന്‍, മണിക്കുട്ടന്‍, ആസിഫ് അലി, നിവിന്‍ പോളി, സൈജു കുറുപ്പ്, നിഷാന്ത് സാഗര്‍ തുടങ്ങിയവരാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ പ്രമുഖ താരങ്ങള്‍.

SUMMARY: Kochi will host the inaugural match of Celebrity Cricket League (CCL) next year. Kerala Strikers will take on Mumbai Heroes at Jawaharlal Nehru International Stadium on February 9, 2013. Sharjah hosted the previous edition.

KEY WORDS: Mohanlal, Kerala Strikers, Kalamassery, Jawaharlal Nehru, Celebrity Cricket League, captain
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia