Accidental Death | ഐഎസ്എല്‍ ഫുട്‌ബോള്‍ മല്‍സരം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
Dec 12, 2022, 15:06 IST
കൊച്ചി: (www.kvartha.com) ഐഎസ്എല്‍ ഫുട്‌ബോള്‍ മല്‍സരം കഴിഞ്ഞ് മടങ്ങുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരന്‍) പ്രകാശിന്റെ മകന്‍ ഡോണ്‍ (24) ആണ് മരിച്ചത്. 12.45 ന് അങ്കമാലിയില്‍ എത്തിയതായി ബന്ധുവിനെ ഫോണില്‍ അറിയിച്ചിരുന്നു. പിന്നീട് ഫോണില്‍ കിട്ടാതായി. പുലര്‍ചെ ഒരു മണിയോടെ കറുകുറ്റി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം.
വീട്ടിലെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിരുന്നു. പുലര്‍ചെയാണ് മൃതദേഹം കണ്ടെത്തിയത്. കൊച്ചിയില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ പോകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രകാശിന്റെയും മോളിയുടെയും മകനാണ് സിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഡോണ്‍.
സഹോദരന്‍: ഡാലിന്‍. സംസ്‌കാരം വൈകിട്ട് അഞ്ചിന് കറുകുറ്റി സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയില്‍ നടക്കും.
Keywords: News,Kerala,State,Kochi,Local-News,Accident,Accidental Death,Student, Train,ISL,Football,Sports, Kochi: Youth falls off train, dies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.