വിരാട് കോഹ്‌ലിക്ക് ഐസിസിയുടെ താക്കീത്

 


വിരാട് കോഹ്‌ലിക്ക് ഐസിസിയുടെ താക്കീത്
അഹമ്മദാബാദ്: ക്രീസില്‍ ആമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന്‌ വിരാട് കോഹ്‌ലിക്ക് ഐസിസിയുടെ താക്കീത്. അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും കുറച്ചുസമയം ക്രീസില്‍ ചിലവഴിച്ചതിനു ശേഷമാണ് കോഹ്‌ലി ഡ്രസിംഗ് റൂമിലേയ്ക്ക് പോയത്. ഐസിസി കോഡ് 2.1.3 പ്രകാരം അമ്പയറുടെ തീരുമാനത്തോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഫീല്‍ഡ് അമ്പയര്‍മാരായ ടോണി ഹില്‍, സുധീര്‍ അസ്നാനി, മൂന്നാം അമ്പയര്‍ വിനീത് കുല്‍ക്കര്‍ണി എന്നിവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മത്സരത്തിനു ശേഷം കോഹ്‌ലി ക്ഷമ ചോദിച്ചിരുന്നു.

English Summery
Ahmadabad: Young India batsman Virat Kohli has been reprimanded for showing dissent at an umpire's decision
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia