PM Modi | ബര്‍മിങ്ങാം കോമണ്‍വെല്‍ത് ഗെയിംസ്; താരങ്ങളോട് എല്ലാ കരുത്തും ഉപയോഗിച്ച് മത്സരിക്കാന്‍ ആവശ്യപ്പെട്ട് മോദി
Jul 20, 2022, 12:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) ബര്‍മിങ്ങാം കോമണ്‍വെല്‍ത് ഗെയിംസിനൊരുങ്ങുന്ന ഇന്‍ഡ്യന്‍ സംഘവുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണ്‍ലൈന്‍ വഴിയായിരുന്നു താരങ്ങളോടുള്ള പ്രധാനമന്ത്രിയുടെ സംവാദം. എല്ലാ കരുത്തും ഉപയോഗിച്ച് മത്സരിക്കാന്‍ മോദി താരങ്ങളോട് ആവശ്യപ്പെട്ടു.
ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ബര്‍മിങ്ങാമില്‍ നടക്കുന്ന കോമണ്‍വെല്‍ത് ഗെയിംസിനുള്ള ഇന്‍ഡ്യന്‍ സംഘത്തെ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രഖ്യാപിച്ചത്.
215 അത്‌ലറ്റുകളും 107 ഉദ്യോഗസ്ഥരും ഉള്‍പെടെ 322 പേരാണ് സംഘത്തിലുള്ളത്. കോമണ്‍വെല്‍ത് ഗെയിംസിനുള്ള തങ്ങളുടെ ഏറ്റവും കരുത്തുറ്റ സംഘത്തെയാണ് ഇത്തവണ അയക്കുന്നതെന്ന് ഐഒഎ സെക്രടറി ജെനറല്‍ രാജീവ് മേത പറഞ്ഞു.
ഒളിംപിക് ജേതാക്കളായ നീരജ് ചോപ്ര, പി വി സിന്ധു, മിരാബായ് ചാനു, ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, ബജ്‌റംഗ് പുനിയ, രവികുമാര്‍ ദഹിയ എന്നിവര്‍ക്കൊപ്പം മണിക ബത്ര, വിനേഷ് ഫോഗട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പംഗല്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.
Keywords: Koi nahi hai takkar mei, kyun pade ho chakkar mei: PM Modi interacts with Indian contingent bound for CWG, New Delhi, News, Prime Minister, Narendra Modi, Sports, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.