കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം

 


ന്യൂയോര്‍ക്ക്: (www.kvartha.com 03.06.2016) നൂറാം വർഷത്തിന്‍റെ നിറവിലെത്തിയ കോപ്പ അമേരിക്കയ്ക്ക് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ അമേരിക്ക കൊളംബിയയെ നേരിടും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ ഏഴുമണിക്കാണ് മത്സരം. തെക്കേ അമേരിക്കയ്ക്ക് പുറത്ത് ടൂർണമെന്‍റ് നടക്കുന്നു എന്നതും പ്രത്യേകതയാണ്.

നൂറാം വർഷത്തിലേക്ക് കടന്ന ടൂർണമെന്‍റിന് കോപ്പ അമേരിക്ക സെന്റിനാറിയോ എന്നാണ് പേരിട്ടിരിക്കുന്നത്. അമേരിക്കയിലെ പത്ത് നഗരങ്ങളിലായി 23 ഫുട്‌ബോള്‍ ദിനങ്ങൾ. ആകെ 32 മത്സരങ്ങൾ.

1916ല്‍ ആരംഭിച്ച കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ നാൽപ്പത്തിയഞ്ചാം പതിപ്പാണ് അമേരിക്കയില്‍ നടക്കുന്നത്. ചിലിയാണ് നിലവിലെ ജേതാക്കൾ. തെക്കേ അമേരിക്കയിലെ പത്ത് ടീമുകളും വടക്കേ അമേരിക്കയിലെ ആറ് ടീമുകളും ഇത്തവണ മാറ്റുരയ്ക്കുന്നു. മെസ്സി, സുവാരസ്, റോഡ്രിഗസ്, സാഞ്ചസ് തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം കളിക്ക് മിഴിവേകും. നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കളിക്കാനിറങ്ങുക.

കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം
SUMMARY: The Copa America Centenario kicks off this weekend and we bring you a full preview of South America’s most prestigious football tournament.

Keywords: Sports, The Copa America Centenario, Kicks off, Weekend, Full preview, South America, Most prestigious, Football, Tournament, Copa America.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia