ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വിവിഎസ് ലക്ഷ്മണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. വിരമിക്കല്‍ തീരുമാനം അലഹാബാദില്‍ വാര്‍ത്താസമ്മേളനത്തിലാണു ലക്ഷ്മണ്‍ പ്രഖ്യാപിച്ചത്. 134 ടെസ്റ്റുകളിലും 83 ഏകദിനങ്ങളിലും ഇന്ത്യന്‍ പാഡണിഞ്ഞു.
ശരിയായ സമയത്താണു വിരമിക്കുന്നത്. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാനായി വഴി മാറുകയാണ്. രാജ്യത്തിനു വേണ്ടി ഇത്രയും നാള്‍ കളിക്കാനായതില്‍ സന്തോഷമുണ്ട്- വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ലക്ഷ്മണ്‍ പറഞ്ഞു.
ഇതോടെ ഓഗസ്റ്റ് 23ന് ന്യൂസിലന്‍ഡിനെതിരായി ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ലക്ഷ്മണ്‍ കളിക്കില്ല.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നെടുംതൂണായിരുന്നു 37കാരനായ ലക്ഷ്മണ്‍.
1996ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ലക്ഷ്മണിന്റൈ ടെസ്റ്റ് അരങ്ങേറ്റം. 134 ടെസ്റ്റുകളില്‍ നിന്ന് പതിനേഴ് സെഞ്ച്വറികളും 56 അര്‍ദ്ധ സെഞ്ച്വറികളുംമടക്കം 8781 റണ്‍ നേടുത്തു. 83 ഏകദിനങ്ങളില്‍ നിന്നായി 2338 റണ്‍സും. ഏകദിനത്തില്‍ ആറു സെഞ്ച്വറികളും 10 അര്‍ധ സെഞ്ച്വറികളും ലക്ഷ്മണിന്റെ പേരിലുണ്ട്.
ഓസ്‌ട്രേലിയക്കെതിരെ കൊല്‍ക്കത്തയില്‍ നേടിയ 281 റണ്‍സാണ് ടെസ്റ്റിലെ ഏറ്റവും മികച്ച പ്രകടനം. ആധുനിക ഇന്ത്യന്‍ ക്രിക്കറ്റിന്റൈ മുഖച്ഛായ മാറ്റിയ ഇന്നിംഗ്‌സായിരുന്നു ഇത്.
SUMMARY: VVS Laxman announced his retirement from international cricket, saying it was "time to move on" despite his selection for the two-Test series against NZ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.