മാഡ്രിഡ്: (www.kvartha.com 01.10.2015) റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രനേട്ടത്തില്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് റൗണ്ടിലെ രണ്ടാം അങ്കത്തില്‍ സ്വീഡിഷ് ക്ലബ് മാല്‍മോക്കെതിരെ റോണോ ഇരട്ടഗോളുകളാണ് നേടിയത്.
ഇതോടെ കരിയറില്‍ 500 ഗോള്‍ നേടുന്ന താരം എന്ന ചരിത്രനേട്ടമാണ് റോണോയെ തേടിയെത്തിയത്. മത്സരത്തില്‍ റൊണാള്‍ഡോയുടെ മികവില്‍ റയല്‍ 2-0നു വിജയിച്ചു. 499 ഗോള്‍ എന്ന നേട്ടവുമായി കളത്തിലിറങ്ങിയ റൊണാള്‍ഡോ 29, 90 മിനിറ്റുകളിലാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
500 ഗോളുകള്‍ എന്ന സ്വപ്ന നേട്ടത്തിലൂടെ പെലെ, ഫ്രാങ്ക് പുഷ്‌കാസ്, ഗെര്‍ഡ് മുള്ളര്‍, ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ എന്നീ ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് ക്രിസ്റ്റ്യാനോ എത്തിച്ചേര്‍ന്നത്. ആദ്യ ക്ലബ്ബ് സ്‌പോര്‍ട്ടിങിനായി അഞ്ചു ഗോള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118 ഗോളുകള്‍, പോര്‍ച്ചുഗലിനു വേണ്ടി 55, റയല്‍ മാഡ്രിഡിനായി 323 ഗോളുകള്‍ എന്നിങ്ങനെയാണ് റോണോയുടെ ഗോള്‍ സമ്പാദ്യം.
അതേസമയം, റയലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൗളിനൊപ്പമെത്തി. 741 മത്സരങ്ങളില്‍ നിന്ന് റൗള്‍ 323 ഗോളടിച്ചപ്പോള്‍, പോര്‍ച്ചുഗീസ് താരം 308 മത്സരങ്ങളില്‍ നിന്നാണ് 323 ഗോളിലെത്തിയത്. ഗ്രൂപ് റൗണ്ടിലെ ആദ്യമത്സരത്തില്‍ ഷാക്തര്‍ ഡൊണസ്‌ക്കിനെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോക്ക് ശേഷിച്ച മൂന്നുമത്സരങ്ങളിലും ഗോള്‍ വരള്‍ച്ചയായിരുന്നു. ലാ ലിഗയില്‍ റയല്‍ വിജയകുതിപ്പ് നടത്തിയപ്പോള്‍ ഗോള്‍ വലകുലുക്കാന്‍ പോര്‍ച്ചുഗല്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി ഗ്രൂപ്പ് എയില്‍ റയല്‍ ഒന്നാം സ്ഥാനത്താണ്.
Also Read:
അമ്മ വഴക്ക് പറഞ്ഞതിന് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായി
Keywords: Lewandowski to Ronaldo: Weird and wonderful goal records, Football Player, Sports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.