ട്വന്റി ട്വന്റി ലോകകപ്പിന് മിഴിവേകാന്‍ പ്രകാശിക്കുന്ന സ്റ്റമ്പുകള്‍
Mar 21, 2014, 11:00 IST
ധാക്ക: ട്വന്റി ട്വന്റി ലോകകപ്പിന്റെ സൂപ്പര്‍ പത്ത് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയും പാകിസ്ഥാനും കളിക്കിറക്കുമ്പോള് കളിക്കാര്‍ക്ക് കൗതുകമായി ഒന്നുകൂടി ഉണ്ടാകും. എന്താണന്നല്ലേ? പ്രകാശിക്കുന്ന സ്റ്റമ്പുകള്‍. എന്നാല്‍ ഇത് ആദ്യമായി അല്ല ഐ.സി.സി പരീക്ഷിക്കുന്നത്. വാം അപ്പ് മത്സരങ്ങളിലും കഴിഞ്ഞമാസം അബുദാബിയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ സെമി, ഫൈനല്‍ മത്സരങ്ങളിലുമാണ് പ്രകാശിക്കുന്ന സ്റ്റമ്പുകള്‍ ആദ്യം പരീക്ഷിച്ചത്.
എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ചാണ് സ്റ്റംപുകള്‍ പ്രകാശിപ്പിക്കുന്നത്. ടെലിവിഷന്‍ സംപ്രേഷണം കൂടുതല്‍ മനോഹരവും മികവുറ്റതുമാക്കാനാണ് സ്റ്റമ്പുകളുടെ ബെയ്ല്സിലല് എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നത്. ഒരെണ്ണത്തിന് 40,000 ഡോളര്‍ വിലയുണ്ട്. വെറുതേ പ്രകാശിക്കാന്‍ വേണ്ടി മാത്രമല്ല ഇവ ഉപയോഗിക്കുന്നത്. ടെലിവിഷന്‍ റീപ്ലെയില്‍ ബെയിലിന്റെയും വിക്കറ്റിന്റെയും നില കൃത്യമായി അറിയാന്‍ കഴിയും. അനക്കം സംഭവിച്ചാല്‍ ബെയിലുകളും സ്റ്റമ്പുകളും സ്വയം പ്രകാശിക്കുന്ന വിധത്തിലാണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്. കോമ്പോസൈറ്റ് പ്ലാസ്റ്റികില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇവയില്‍ സെന്സോറുകളോടുകൂടിയ മൈക്രോ പ്രോസസറാണ് ഇത് സാധ്യമാക്കുന്നത്.
നേരത്തെ തന്നെ ഓസ്ട്രേലിയയില്‍ നടക്കുന്ന ബിഗ്ബാഷ് ലീഗില്‍ ഇത്തരം സ്റ്റമ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ഓസ്ട്രേലിയയിലെ സ്വിംഗ് കമ്പനിയിലെ ബ്രോണ്ടെ ഇക്കര്മാറനാണ് ഇവയുടെ ഉപജ്ഞാതാവ്. അടുത്തതായി ഇതേരീതിയില്‍ ബൗണ്ടറിലൈനുകളാണ് ലക്ഷ്യമെന്ന് ഇക്കര്മാപന് പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.