സഹായ ഹസ്തവുമായി ഇതിഹാസ താരം ലയണല്‍ മെസി; അര്‍ജന്റീനയിലെ ആശുപത്രികള്‍ക്ക് അര മില്ല്യണ്‍ യൂറോ ധനസഹായം
May 12, 2020, 17:41 IST
ബാഴ്‌സലോണ: (www.kvartha.com 12.05.2020) കൊവിഡ് 19 വൈറസിനെതിരെ പോരാടാന്‍ സഹായ ഹസ്തവുമായി ഇതിഹാസ താരം ലയണല്‍ മെസി. അര്‍ജന്റീനയിലെ ആശുപത്രികള്‍ക്ക് അര മില്ല്യണ്‍ യൂറോയുടെ ധനസഹായമാണ് താരം നല്‍കിയത്. മെസിയുടെ കാസ ഗറഹാന്‍ ഫൗണ്ടേഷന്‍ വഴിയാണ് 540000 യൂറോ മെസി സംഭാവന നല്‍കിയത്. ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സില്‍വിയ കസബ് ആണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡിനെതിരെ പോരാടാന്‍ സഹായിക്കുന്നതിനാവശ്യമുള്ള ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി ഈ തുക ചെലവഴിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പിപിഇ കിറ്റുകളും മറ്റു പ്രതിരോധ സാമഗ്രികളും വാങ്ങാന്‍ മെസിയുടെ സംഭാവന സഹായകമാകും. നേരത്തെയും ലയണല്‍ മെസി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം നല്‍കിയിരുന്നു. ബാഴ്‌സലോണയിലെ ഹോസ്പിറ്റല്‍ ക്ലിനിക്ക് എന്ന ആശുപത്രിക്ക് ഒരു മില്ല്യണ്‍ യൂറോയാണ് അദ്ദേഹം സംഭാവനയായി നല്‍കിയത്.
Keywords: Barcelona, News, World, COVID19, Sports, Hospital, Lionel Messi, Argentina, Euro, Lionel Messi donates half-a-million euros to aid Argentina hospitals in COVID-19 fight

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.