Lionel Messi threatened | മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി കരാറൊപ്പിട്ടാല്‍ പിഎസ്ജി വിടുമെന്ന് ലയണല്‍ മെസി ഭീഷണിപ്പെടുത്തിയതായി റിപോര്‍ട്
Jul 9, 2022, 15:29 IST
ന്യൂഡെല്‍ഹി: (www.kvartha.com) മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി കരാറൊപ്പിട്ടാല്‍ പിഎസ്ജി വിടുമെന്ന് ലയണല്‍ മെസി ഭീഷണിപ്പെടുത്തിയതായി റിപോര്‍ട്. എല്‍ നാഷനലാണ് റിപോര്‍ട് പുറത്തുവിട്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ചേര്‍ന്നെങ്കിലും, പ്രധാന കിരീടങ്ങള്‍ക്കായി പോരാടാന്‍ സഹായിക്കുന്ന ഒരു പുതിയ ക്ലബിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോര്‍ചുഗീസ് താരം.
മെസി തന്റെ മുഖ്യ എതിരാളിയായ റൊണാള്‍ഡോയുമായി പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) കരാറൊപ്പിടില്ലെന്ന് ഉറപ്പാക്കുകയാണ്. നേരത്തെ റൊണാള്‍ഡോയുമായി പിഎസ്ജി ബന്ധപ്പെട്ടിരുന്നു. പക്ഷെ, അവര്‍ നിര്ദേശിക്കുന്നതിനേക്കാള് വ്യത്യസ്തമായ ഒരു ക്ലബാണ് റൊണാള്‍ഡോ ഇഷ്ടപ്പെടുന്നത്. അതിനാല്‍ നിലവില്‍ റൊണാള്‍ഡോയെ പിഎസ്ജിയുമായി ബന്ധിപ്പിക്കുന്ന കാര്യമൊന്നുമില്ലെങ്കിലും, റൊണാള്‍ഡോയുമായുള്ള ഇടപാട് മെസിക്ക് ഇഷ്ടമല്ലന്നാണ് അറിയുന്നത്.
ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ മെസിയും റൊണാള്‍ഡോയും ഒരേ ടീമില്‍ കളിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നു എന്നത് നിഷേധിക്കാനാവില്ലെങ്കിലും, അത്തരമൊരു സാഹചര്യം അര്‍ജന്റീന സ്വാഗതം ചെയ്യുന്ന ഒന്നല്ല. ഈ വേനല്‍ക്കാലത്ത് നെയ്മര്‍ ജൂനിയര്‍ പിഎസ്ജി വിടുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ക്ലബിന് മുന്‍നിരയില്‍ ഒരു ഒഴിവ് ഉണ്ടാകും. അത് റൊണാള്‍ഡോയ്ക്ക് യോജിച്ചതാണ്, കാരണം അദ്ദേഹത്തിന് ഒമ്പതാം നമ്പറായി കളിക്കാനും കൂടാതെ ഇടതുവിങ്ങില്‍ തിളങ്ങാനുമാകും, എന്നാല്‍ ഏത് വിധേനെയും ഈ നീക്കം തടയാന്‍ മെസി ശ്രമിക്കുമെന്നാണ് റിപോര്‍ട് പറയുന്നത്.
റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസ്, ബയേണ്‍ മ്യൂണികും ചെല്സിയുമുള്പെടെ നിരവധി ക്ലബുകളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. പിഎസ്ജിയും മെന്‍ഡസും തമ്മില്‍ ഇതുവരെ അത്തരം ചര്ചകളൊന്നും നടത്തിയതായി റിപോര്‍ട് ചെയ്തിട്ടില്ല. റൊണാള്‍ഡോയുടെ പിഎസ് ജിയിലേക്കുള്ള മാറ്റം ക്ലബിനെ അതിന്റെ പദവി കൂടുതല്‍ ഉയര്‍ത്താന്‍ സഹായിക്കും. സ്പോണ്സര്ഷിപുകള്, ടികറ്റ് വില്പന, കായിക പദ്ധതികള്‍ എന്നിവയ്ക്ക് പോലും വലിയ പിന്തുണ ലഭിക്കും.
ഇനിയും സമയമുണ്ടെങ്കിലും, റൊണാള്‍ഡോയുടെ പിഎസ്ജിയിലേക്കുള്ള മാറ്റം പൂര്‍ണമായും തള്ളിക്കളയാനാവില്ല. എന്നിരുന്നാലും, മെസിയെ നഷ്ടപ്പെടുത്താനുള്ള സാധ്യത മേലധികാരികളും സ്വാഗതം ചെയ്യാത്തതിനാല്‍ ക്ലബിന് ഈ നീക്കത്തെക്കുറിച്ച് ആദ്യം മെസിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
Keywords: Lionel Messi threatened to leave PSG if club signed Cristiano Ronaldo from Manchester United: Report, International, News, Top-Headlines, Latest-News, Leonal Messi, Sports, Cristiano Ronaldo, Report, Football. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.