ലയണല്‍ മെസ്സിക്കും പിതാവിനും എതിരെ നികുതി വെട്ടിപ്പിന് സ്‌പെയിനില്‍ കേസ്

 


(www.kvartha.com 09.10.2015) അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കും പിതാവിനും എതിരേ നികുതി വെട്ടിപ്പിന് സ്പാനിഷ് കോടതിയില്‍ കേസ്. സ്പാനിഷ് സര്‍ക്കാരിന് നികുതിയിനത്തില്‍ 42 ലക്ഷം യൂറോ നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 22 മാസം ജയില്‍ ശിക്ഷ അനുഭവിക്കാവുന്ന വകുപ്പുകളാണ് മെസിക്കെതിരെ ചുമത്തിയിട്ടുള്ളത്. മെസി കേസില്‍ കുറ്റക്കാരനല്ലെന്നും അതിനാല്‍ കേസ് തളളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിക്കുകയായിരുന്നു.

2007 മുതല്‍ 2009 വരെയുള്ള നികുതിയിനത്തിലാണ് തട്ടിപ്പ് നടത്തിയത്. എന്നാല്‍, താരത്തിന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് അച്ഛനാണെന്നിരിക്കെ മെസി ഇക്കാര്യത്തില്‍ തെറ്റുകാരനാവില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

കഴിഞ്ഞമാസമാണ് അനധികൃതമായി ആയുധം കൈവശം വച്ചതിനും പൊലീസിനോട് തട്ടിക്കയറിയതിനും മെസിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
           
ലയണല്‍ മെസ്സിക്കും പിതാവിനും എതിരെ നികുതി വെട്ടിപ്പിന് സ്‌പെയിനില്‍ കേസ്
SUMMARY: The judge in charge of the case rejected the request by prosecutors to drop the charges against the striker. Messi and his father Jorge are accused of defrauding Spain of more than €4m (£3.1m; $5m). They deny any wrongdoing.Lawyers acting on behalf of the tax authorities demanded 22-month jail sentences for both defendants.

Prosecutors allege that Jorge avoided paying tax on his son's earnings by using offshore companies in Belize and Uruguay in 2007-09.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia