ഈ വര്‍ഷം ഐപിഎല്‍ നടത്തിയില്ലെങ്കില്‍ ബിസിസിഐക്ക് 2500 കോടിയുടെ നഷ്ടമുണ്ടാവും: സൗരവ് ഗംഗുലി
May 7, 2021, 10:01 IST
ന്യൂഡെല്‍ഹി: (www.kvartha.com 07.05.2021) ഈ വര്‍ഷം ഐ പി എല്‍ നടത്തിയില്ലെങ്കില്‍ ബി സി സി ഐക്ക് 2500 കോടിയുടെ നഷ്ടമുണ്ടാവുമെന്ന് പ്രസിഡന്റ് സൗരവ് ഗംഗുലി. 2021 ട്വന്റി 20 ലോകകപിന് മുമ്പ് ഐ പി എല്‍ നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് രാജ്യങ്ങളുമായി ഐ പി എല്‍ നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഐ പി എല്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ട് ദിവസങ്ങള്‍ മാത്രമേ ആവുന്നുള്ളു. ടൂര്‍ണമെന്റ് നടത്തുന്നതിനെ കുറിച്ച് വൈകാതെ തീരുമാനമുണ്ടാവുമെന്നും ഗാംഗുലി പറഞ്ഞു. ഈ വര്‍ഷം തന്നെ ഐ പി എല്‍ നടത്താനുള്ള സാധ്യതകളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മെയ് 30നുള്ളില്‍ പൂര്‍ത്തിയാവുന്ന രീതിയിലായിരുന്നു ഐ പി എല്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ കളിക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെ 29 മത്സരങ്ങള്‍ക്ക് ശേഷം ടൂര്‍ണമെന്റ് നിര്‍ത്തുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.