ഇന്‍ഡ്യയ്ക്ക് മൂന്നാം മെഡല്‍; വനിത ബോക്‌സിങ്ങില്‍ ലവ്‌ലീന ബോര്‍ഗോഹെയ്‌ന് വെങ്കലം

 



ടോക്യോ: (www.kvartha.com 04.08.2021) വനിത ബോക്‌സിങ്ങില്‍ ഇന്‍ഡ്യയുടെ ലവ്‌ലീന ബോര്‍ഗോഹെയ്‌ന് വെങ്കലം. 69 കിലോ വിഭാഗത്തില്‍ ഫൈനല്‍ സ്വപ്നം കണ്ടിറങ്ങിയ ലവ് ലീനക്ക് നിലവിലെ ലോകചാമ്പ്യന്‍ തുര്‍കിയുടെ ബുസെനസ് സുര്‍മനെലിയോട് സെമിയില്‍ അടിപതറുകയായിരുന്നു. സെമിയിലേക്ക് പ്രവേശിച്ചതിനാല്‍ ലവ്‌ലീന വെങ്കലം നേരത്തേ ഉറപ്പിച്ചിരുന്നു.

ഇന്‍ഡ്യയ്ക്ക് മൂന്നാം മെഡല്‍; വനിത ബോക്‌സിങ്ങില്‍ ലവ്‌ലീന ബോര്‍ഗോഹെയ്‌ന് വെങ്കലം


പ്രീക്വാര്‍ടറില്‍ ജര്‍മനിയുടെ നാഡിന്‍ അപെറ്റ്‌സിനെയും ക്വാര്‍ടറില്‍ ചൈനീസ് തായ്‌പേയിയുടെ ചെന്‍ നിയെന്‍ ചിന്നിനെയുമാണ് ലവ്‌ലീന തോല്‍പിച്ചിരുന്നത്.

ഇേേതാടെ ഒളിമ്പിക്‌സ് ബോക്‌സിങ് ചരിത്രത്തില്‍ ഇന്‍ഡ്യയുടെ മൂന്നാം മെഡല്‍ നേട്ടം കൂടിയാണിത്. മുമ്പ് മെഡല്‍ നേടിയ വിജേന്ദര്‍ സിങ്ങും (2008) എം സി മേരികോമും (2012) മാറിലണിഞ്ഞത് വെങ്കലമായിരുന്നു.

Keywords:  News, World, International, Tokyo, Tokyo-Olympics-2021, Sports, Player, Winner, Trending, Lovlina Gets Bronze; India's 3rd Medal at Tokyo 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia