ഫ്രഞ്ച് ഓപ്പണ്‍ കിരീടം സാനിയ-മഹേഷ് ഭൂപതി സഖ്യത്തിന്‌

 


ഫ്രഞ്ച് ഓപ്പണ്‍ കിരീടം സാനിയ-മഹേഷ് ഭൂപതി സഖ്യത്തിന്‌
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഡബിള്‍സ് കിരീടം സാനിയ-മഹേഷ് ഭൂപതി സഖ്യത്തിന്‌. മെക്സിക്കന്‍-പോളീഷ് ജോഡികളായ സാന്റിയാഗോ ഗോണ്‍സാലസ്, ക്ലൗഡിയ ജാന്‍സ് ഇഗ്നാസിക് സഖ്യത്തോടാണ്‌ ഇവര്‍ കിരീടം പൊരുതി നേടിയത്. സ്കോര്‍ 7-6, 6-1. തീപാറിയ ആദ്യ സെറ്റില്‍ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് സാനിയ ഭൂപതി സഖ്യം എതിരാളികളെ തോല്‍പിച്ചത്. ആവേശം ടൈബ്രേക്കറിലേക്ക് നീണ്ടപ്പോള്‍ തീരാന്‍ 45 മിനിറ്റെടുത്തു.

എന്നാല്‍ രണ്ടാം സെറ്റായപ്പോഴേക്കും സാനിയ ഭൂപതി സഖ്യത്തിന്റെ പോരാട്ട വീര്യത്തോട് സാന്റിയാഗോ-ക്ലൗഡിയ സഖ്യം അടിയറവ് പറഞ്ഞു. 26 മിനിറ്റുകൊണ്ട് രണ്ടാം സെറ്റ് അവസാനിച്ചു. എതിരാളിക്ക് ലഭിച്ചത് കേവലം ഒരു ഗെയിം. ഭൂപതി സാനിയ സഖ്യത്തിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ളാമാണിത്. 2009ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും ഇവര്‍ക്കായിരുന്നു.

Keywords:  Sports,  Mahesh Bhupathi,  Sania Mirza


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia