Statue | ഖത്വറിലെ ലോകകപ് ആരവത്തിന് മിഴിവേകാന്‍ കണ്ണൂരില്‍ ഫുട്‌ബോള്‍ രാജാവിന്റെ പൂര്‍ണകായ പ്രതിമ ഒരുങ്ങുന്നു
Oct 30, 2022, 16:16 IST
കണ്ണൂര്‍: (www.kvartha.com) ലോകം ഖത്വര്‍ ഫിഫ ലോകകപിന്റെ ആവേശത്തിലേക്ക് കടക്കുമ്പോള്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് ഒരുങ്ങുന്നു കാല്‍പന്ത് കളിയുടെ രാജാവ് ഡീഗോ മറഡോണയുടെ പൂര്‍ണ്ണകായ ശില്‍പം. ഇന്‍ഡ്യയിലും വിദേശരാജ്യങ്ങളുമായി നിരവധി ശില്പങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയനായ ശില്പി ചിത്രന്‍ കുഞ്ഞിമംഗലമാണ് മറഡോണയുടെ പൂര്‍ണകായ ശില്പം നിര്‍മിച്ചിരിക്കുന്നത്. ഇന്‍ഡ്യയില്‍ തന്നെ മറഡോണ ശില്‍പം ആദ്യമായാണ് നിര്‍മിച്ചിരിക്കുന്നത്.
'ഫുട്‌ബോള്‍ ദൈവം' കണ്ണൂരിന്റെ മണ്ണിലേക്ക് ഇറങ്ങിയപ്പോള്‍ താമസിച്ച ഹോടല്‍ ബ്ലൂ നൈലിലേക്ക് വേണ്ടിയാണ് മറഡോണയുടെ പ്രതിമ നിര്‍മിക്കുന്നത്. മറഡോണയുടെ കടുത്ത ആരാധകനായ ഹോടല്‍ ബ്ലൂനൈയില്‍ ചെയര്‍മാന്‍ വി രവീന്ദ്രന്‍ മറഡോണ കണ്ണൂരില്‍ വന്നതിന്റെ ഓര്‍മക്കായിട്ടാണ് ശില്‍പം സ്ഥാപിക്കുന്നത്. മറഡോണയുടെ അറുപതാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് ഹോടല്‍ ബ്ലൂനൈയില്‍ ഗ്രൂപിന്റെ എംഡി വി രവീന്ദ്രന്‍ കേക് മുറിച്ച് ആഘോഷിച്ചിരുന്നു.
അദ്ദേഹം താമസിച്ചിരുന്ന റൂം ഏറെ പ്രശസ്തമാണ്. ഡീഗോയുടെ ഓര്‍മയ്ക്കായി ഇന്നും അതുപോലെ സംരക്ഷിച്ചുവരികയാണ്. ഇന്‍ഡ്യയില്‍ ഒരു പ്രാവശ്യം മാത്രമാണ് മറഡോണ സന്ദര്‍ശനം നടത്തിയിരിക്കുന്നത്. ആധുനിക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളായിരുന്നു. അര്‍ജന്റീനയെ1986-ലെ ലോകകപ് കിരീടത്തിലേക്കുനയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചതും മറഡോണയായിരുന്നു. ദൈവത്തിന്റെ കയ്യൊപ്പള്ള ഗോളും, നൂറ്റാണ്ടിലെ ഗോളും ചരിത്രമായത് മറഡോണയില്‍ കൂടിയാണ്.
ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ ആവേശമുണര്‍ത്തുന്ന ശില്പം മറഡോണയുടെ അതേ ഉയരത്തില്‍ അഞ്ചടി അഞ്ചിഞ്ച് ഉയരത്തിലാണ് നിര്‍മിക്കുന്നത്. ലോകകപ് മത്സരത്തിനായി കളിക്കുന്ന രീതിയിലാണ് ശില്‍പം. അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ് ബോളുമായി മുന്നോട്ട് നീങ്ങുന്ന മറഡോണയെ ഇവിടെ കാണാം. ഫൈബര്‍ ഗ്ലാസില്‍ മറഡോണയുടെ കളറും അതേപടി നിര്‍മിച്ചിരിക്കുന്നു. അതോടൊപ്പം ഫുട്‌ബോളും യഥാര്‍ത്ഥ അളവില്‍ ആണ് നിര്‍മിച്ചത്.
ശില്പ നിര്‍മാണത്തിനായി മറഡോണ ലോകകപ് കളിക്കുന്ന സമയത്തുള്ള യഥാര്‍ത്ഥ ഫോടോയും വീഡിയോകളും ആണ് ഉപയോഗിച്ചിരിക്കുന്നത്. വി രവീന്ദ്രന്‍ നേരിട്ടെത്തി കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ ചിത്രന് നല്‍കിയിരുന്നു. ചിത്ര കെ, കിഷോര്‍ കെവി, ശശികുമാര്‍, സുനീഷ്, അര്‍ജുന്‍ തുടങ്ങിയവര്‍ സഹായികളായി. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ് ചിത്രന്‍. ശില്‍പം കണ്ണൂരില്‍ ബ്ലൂ നൈല്‍ ഹോടലിനു മുന്നില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥാപിക്കും.

Keywords: Latest-News, Kerala, Kannur, Top-Headlines, Sports, Football, Football Player, World Cup, FIFA-World-Cup-2022, Diego Maradona, Makkes Maradona's statue in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.