Messi's Billboard | സ്ഥാപിച്ചതിന് പിന്നാലെ ലയനല്‍ മെസിയുടെ കൂറ്റന്‍ കടൗട് ഒടിഞ്ഞുവീണു; പുനഃസ്ഥാപിക്കാനുള്ള ഒരുക്കത്തില്‍ ആരാധകര്‍
Nov 6, 2022, 19:35 IST
മലപ്പുറം: (www.kvartha.com) ആരാധകര്‍ സ്ഥാപിച്ച അര്‍ജന്റീന താരം ലയനല്‍ മെസിയുടെ കൂറ്റന്‍ കടൗട് സ്ഥാപിച്ചതിന് പിന്നാലെ ഒടിഞ്ഞുവീണു. മലപ്പുറം എടക്കര മുണ്ടയിലാണ് സംഭവം. പ്രദേശത്തെ അര്‍ജന്റീന ആരാധകരെല്ലാം ഒത്തുചേര്‍ന്ന് സിഎന്‍ജി റോഡിന്റെ അരികിലാണ് 65 അടി ഉയരമുള്ള കടൗട് ആഘോഷത്തോടെ സ്ഥാപിച്ചത്.
ഉയരമേറിയ കവുങ്ങുകള്‍ക്ക് മേലെയാണ് കടൗട് സ്ഥാപിച്ചത്. എന്നാല്‍ അല്‍പസമയത്തിനകം കടൗട് നടുവെ ഒടിഞ്ഞ് മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ താഴെനിന്ന ആരാധകര്‍ ഓടിമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. തകര്‍ന്നുവീണ കടൗട് പുനഃസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. കഴിഞ്ഞ ലോകകപില്‍ 40 അടി ഉയരമുള്ള കടൗട് ഇവിടെ സ്ഥാപിച്ചിരുന്നു.
നേരത്തെ, കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച് മെസിയുടെ 30 അടി ഉയരമുള്ള കടൗട് വൈറലായിരുന്നു. എന്നാല്‍ ഇതു നീക്കം ചെയ്യണമെന്ന് പഞ്ചായത് നിര്‍ദേശം നല്‍കിയെന്ന തരത്തിലുള്ള റിപോര്‍ട് വിവാദമാകുകയും ചെയ്തു. മെസിയുടെ കടൗടിന് പിന്നാലെ ബ്രസീല്‍ ആരാധകര്‍ നെയ്മാറുടെ കടൗടും സ്ഥാപിച്ചതോടെ പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് തടസപ്പെട്ടെന്ന പരാതി ലഭിച്ചതോടെയാണ് പഞ്ചായതിന്റെ നിര്‍ദേശം. എന്നാല്‍ കടൗടുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പഞ്ചായതിന്റെ വിശദീകരണം.
Keywords: News,Kerala,State,Malappuram,Local-News,Football,Football Player,Sports, Malappuram: Footballer Lionel Messi's Sign board fallen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.