മാന്‍സീനി സിറ്റി വിടാനൊരുങ്ങുന്നു

 


മാന്‍സീനി സിറ്റി വിടാനൊരുങ്ങുന്നു
ലണ്ടന്‍ : മാഞ്ചസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ജേതാക്കളാക്കിയ കോച്ച് റോബര്‍ട്ടോ മാന്‍സീനി ടീം വിട്ടേക്കുമെന്ന് സൂചന. താനവശ്യപ്പെട്ട താരങ്ങളെ ടീമിലെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് മാന്‍സീനിയുടെ തീരുമാനം.

പുതിയ താരങ്ങളെ ടീമിലെടുത്തില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ക്ലബ്ബ് വിടുമെന്ന് മാന്‍സീനി അധികൃതരെ അറിയിച്ചു. ഡാനിയേല ഡി റോസി, മൈക്കോണ്‍, സ്റ്റീവന്‍ ജോവെട്ടിക് എന്നിവരെ ക്ലബ്ബിലെത്തിക്കണമെന്നാണ് ഇറ്റാലിയന്‍ കോച്ചായ മാന്‍സീനിയുടെ ആവശ്യം.

ഇപ്പോള്‍ 19 താരങ്ങള്‍ മാത്രമാണ് സിറ്റിക്കൊപ്പമുള്ളത്. ഇതില്‍ മാന്‍സിനി ഏറെ നിരാശനാണ്.  പ്രീമിയര്‍ ലീഗ് കിരീടം ചാംപ്യന്‍സ് ലീഗ് കിരീടമാക്കി ഉയര്‍ത്താന്‍ അതിശക്തമായ താരനിരവേണമെന്ന് മാന്‍സീനി വിശ്വസിക്കുന്നു. അതിനിടെ സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ബ്രയാന്‍ മാര്‍വുഡും മാന്‍സിനിയും തമ്മിലുള്ള ബന്ധം മോശമായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

SUMMARY: Roberto Mancini has urged Manchester City to step up their attempts in bringing new players to the club this week.

key words: Roberto Mancini , Manchester City, Liverpool,  Premier League title,  champions,  Carlos Tevez, Argentina striker, Martin Skrtel ,  Luis Suárez , Brendan Rodgers, Anfield, West Bromwich Albion, Swansea , Jack Rodwell,  free-kick

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia