'പറ്റിപ്പോയി, തെറ്റാണ്'; മോഡെലുകളോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തായതോടെ കുടുംബത്തോടും ക്ലബിനോടും ക്ഷമ ചോദിച്ച് മുന്‍ ഇന്‍ഗ്ലന്‍ഡ് ഫുട്ബാളര്‍ വെയ്ന്‍ റൂണി

 




ലന്‍ഡന്‍: (www.kvartha.com 29.07.2021) സ്വകാര്യ പാര്‍ടിയില്‍ അല്‍പവസ്ത്രധാരികളായ മോഡെലുകളോടൊപ്പമുള്ള ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ക്ഷമാപണം നടത്തി മുന്‍ ഇന്‍ഗ്ലന്‍ഡ് ഫുട്ബാളര്‍ വെയ്ന്‍ റൂണി. കൂട്ടുകാരുടെ പിറന്നാളിന് മാഞ്ചസ്റ്ററില്‍ പാര്‍ടി നടത്തുന്നതിനിടെ അല്‍പവസ്ത്രധാരികളായ മോഡെലുകള്‍ക്കൊപ്പമുള്ള റൂണിയുടെ ചില ചിത്രങ്ങളാണ് ചോര്‍ന്നത്. 

'തെറ്റുപറ്റി പോയി. ഞാന്‍ എന്റെ രണ്ട് സുഹൃത്തുക്കളുടെ കൂടെ ഒരു സ്വകാര്യ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഇന്റര്‍നെറ്റില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ കാര്യത്തില്‍ ഞാന്‍ കുടുംബത്തോടും ക്ലബിനോടും ക്ഷമ ചോദിക്കുന്നു' - റയല്‍ ബെറ്റിസിനെതിരായ സൗഹൃദ മത്സരത്തിന് ശേഷം ഡെര്‍ബി കൗണ്ടി മനേജരായ റൂണി സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.  

സ്‌നാപ് ചാറ്റ് മോഡെലായ ടെയ്‌ലര്‍ റയാനും കൂട്ടുകാര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയത്. ടെയ്‌ലര്‍ റയാനൊപ്പം എലീസ് മെല്‍വിന്‍ ബ്രൂക്‌ലിന്‍ മോര്‍ഗന്‍ എന്നിവരാണ് ചിത്രങ്ങളിലുള്ളത്. ചിത്രങ്ങള്‍ തന്റെ സമ്മതത്തോടെ എടുത്തതല്ലെന്നും ബ്ലാക്‌മെയിലിങ്ങാണെന്നും കാണിച്ച് താരം മാഞ്ചസ്റ്റര്‍ പൊലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.      

'പറ്റിപ്പോയി, തെറ്റാണ്'; മോഡെലുകളോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തായതോടെ കുടുംബത്തോടും ക്ലബിനോടും ക്ഷമ ചോദിച്ച് മുന്‍ ഇന്‍ഗ്ലന്‍ഡ് ഫുട്ബാളര്‍ വെയ്ന്‍ റൂണി


ശനിയാഴ്ച ചൈനാ വൈറ്റ് നൈറ്റ് ക്ലബിലായിരുന്നു റൂണിയുടെ ആഘോഷമെന്ന് 'ദ സണ്‍' റിപോര്‍ട് ചെയ്തു. സ്നാപ്ചാറ്റ് മോഡെലുകളെ റൂണി സ്വന്തം മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. റൂണിയെ കണ്ട പെണ്‍കുട്ടികള്‍ ഭയങ്കര ത്രില്ലിലായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. എന്നാല്‍ ഹോടെല്‍ റൂമില്‍ കസേരയില്‍ റൂണി മയങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമെടുത്ത യുവതികളില്‍ ഒരാള്‍ അതെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫോടോ എടുക്കുന്ന കാര്യം റൂണി അറിഞ്ഞിരുന്നോ എന്ന കാര്യം ഇതുവരേ വ്യക്തമല്ല.      

ചിത്രങ്ങള്‍ വിവാദമായതോടെ റൂണിയുടെ ഡെര്‍ബി കൗണ്ടി പരിശീലക സ്ഥാനം ത്രിശങ്കുവിലായി. 2010ല്‍ ജെനി തോംപ്‌സണ്‍ എന്ന യുവതി റൂണിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. ഭാര്യ  ഗര്‍ഭിണിയായിരുന്ന കാലത്താണ് റൂണി മറ്റു പെണ്ണുങ്ങളെ തേടിപ്പോയതെന്നായിരുന്നു ജെനി പറഞ്ഞത്.

നാല് മക്കളുടെ പിതാവായ റൂണി തന്റെ ബാല്യകാലസഖിയായ കലീനിനെ 2008 ല്‍ ആയിരുന്നു വിവാഹം കഴിച്ചത്. ഈ സംഭവം നടക്കുമ്പോള്‍ അവര്‍ നോര്‍ത് വെയ്ല്‍സിലെ ഒരു ബീച് റിസോര്‍ടില്‍ ആയിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. 

Keywords:  News, World, International, London, Sports, Football, Player, Assault, Social Media, Apology, Family, Manchester United legend Wayne Rooney apologises for leaked hotel room images
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia