കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയ്ക്ക് മിന്നുകെട്ട്; വധു നടി ആശ്രിത ഷെട്ടി
Dec 2, 2019, 16:44 IST
മുംബൈ: (www.kvartha.com 02.12.2019) കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയ്ക്ക് മിന്നുകെട്ട്. വധു നടി ആശ്രിത ഷെട്ടി. വിജയ് ഹസാരെ ട്രോഫിക്കു ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കര്‍ണാടകയെ വിജയത്തിലെത്തിച്ചതിനു പിന്നാലെയാണ് താരത്തിന്റെ വിവാഹം. മുംബൈയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് മുപ്പതുകാരനായ പാണ്ഡെയുടെ വിവാഹം.
പാണ്ഡെ താലിചാര്‍ത്തിയ ആശ്രിത ഷെട്ടി തമിഴ് ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് സുപരിചിതയാണ്. അറിയപ്പെടുന്ന മോഡല്‍ കൂടിയായ ആശ്രിത, തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. ഉദയം എന്‍എച്ച് 4, ഒരു കന്നിയും മൂന്ന് കളവാണികളും, ഇന്ദ്രജിത്ത് തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. പുതുമുഖ നായകനൊപ്പമുള്ള നാന്‍ താന്‍ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.
സൂറത്തില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിനു തൊട്ടുപിന്നാലെയാണ് പാണ്ഡെ മുംബൈയിലെത്തിയത്. മനീഷ് പാണ്ഡെയുടെയും ആശ്രിത ഷെട്ടിയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഏതാനും ക്രിക്കറ്റ് താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.
സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ തമിഴ്‌നാടിനെ ഒരു റണ്ണിനു തോല്‍പ്പിച്ചാണ് കര്‍ണാടക കിരീടം നിലനിര്‍ത്തിയത്. തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുമായി കര്‍ണാടക ഇന്നിങ്‌സിന് കരുത്തുപകര്‍ന്ന പാണ്ഡെയായിരുന്നു അവരുടെ വിജയശില്‍പിയും. 45 പന്തുകള്‍ നേരിട്ട പാണ്ഡെ, 60 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ വിവാഹത്തെക്കുറിച്ച് പാണ്ഡെ സൂചിപ്പിച്ചിരുന്നു. 'വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഒരുക്കമാണ് ഇനി പ്രധാനം. അതിനു മുന്‍പ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട മറ്റൊരു ഇന്നിങ്‌സ് കൂടിയുണ്ട്. തിങ്കളാഴ്ച ഞാന്‍ വിവാഹിതനാവുകയാണ്' എന്ന് പാണ്ഡെ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ നായകനായ മനീഷ് പാണ്ഡെ വിജയ് ഹസാരെ ട്രോഫിയിലും ടീമിനെ കിരീടത്തിലേക്കു നയിച്ചു. 2015ല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിയ പാണ്ഡെ 23 ഏകദിനങ്ങളിലും 32 ട്വന്റി20കളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. 23 ഏകദിനങ്ങളില്‍നിന്ന് 36.66 റണ്‍സ് ശരാശരിയില്‍ 440 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും സഹിതമാണിത്. 32 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 39.13 റണ്‍സ് ശരാശരിയില്‍ 587 റണ്‍സും നേടി. ഇതില്‍ രണ്ട് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Manish Pandey starts new innings, ties the knot with actress Ashrita Shetty, Mumbai, News, Sports, Cricket, Cinema, Actress, Marriage, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.