അല്‍ വാസല്‍ ക്ലബിന്റെ ദയനീയ പ്രകടനം; മറഡോണ കോച്ചായി തുടര്‍ന്നേക്കില്ല

 



അല്‍ വാസല്‍ ക്ലബിന്റെ ദയനീയ പ്രകടനം; മറഡോണ കോച്ചായി തുടര്‍ന്നേക്കില്ല ദുബായ്: യുഎഇ അല്‍ വാസല്‍ ക്ലബിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന്‌ ഫുട്ബോള്‍ ഇതിഹാസം മറഡോണയെ കോച്ച് സ്ഥാനത്തുനിന്ന്‌ നീക്കിയേക്കുമെന്ന്‌ സൂചന. യു.എ.ഇ പ്രോ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിലേയും യു.എ.ഇ പ്രസിഡന്‍ഷ്യല്‍ കപ്പിലേയും ടീമിന്റെ ദയനീയ പ്രകടനത്തെതുടര്‍ന്ന്‌ ക്ലബിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടെഴ്സ് രാജിവച്ച സാഹചര്യത്തിലാണ്‌ ക്ലബ് അധികൃതര്‍ മറഡോണയെ കോച്ച് സ്ഥാനത്ത് നിന്നും നീക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന്‌ അല്‍ വാസല്‍ ക്ലബ് നിഷേധിച്ചു. 

പുതുതായി നിലവില്‍ വന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ആയിരിക്കും മറഡോണയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവിലെ കോച്ചിംഗ് സ്റ്റാഫിനേയും ക്ലബ് ഒഴിവാക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മെയില്‍ അര്‍ജന്റീനയുടെ പരിശീലക സ്ഥാനം രാജിവച്ചാണ് മറഡോണ ദുബായ് അല്‍വാസല്‍ ഫുട്ബോള്‍ ക്ളബിന്റെ കോച്ചായി സ്ഥാനമേറ്റത്. 

രണ്ട് സീസണിലേക്കാണ് മറഡോണയെ ക്ളബ് പരിശീലകനായി നിയമിച്ചത്. എന്നാല്‍ ടീമിന്റെ മോശമായ പ്രകടനത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ചതിനെത്തുടര്‍ന്ന്‌ മറഡോണ്‍ സ്വദേശത്തേയ്ക്ക് മടങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ക്ലബ് മറഡോണയെ പുറത്താക്കിയെന്ന വാര്‍ത്തയും മാധ്യമങ്ങളില്‍ നിറഞ്ഞു.


Keywords:  Dubai, Sports, Football, Diego Maradona, Coach 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia