പോരാട്ടം ജീവിതത്തിലും ഗോദയിലും

 


(www.kvartha.com 10.10.2015) നീതു സര്‍ക്കാര്‍ എന്ന ഹരിയാനക്കാരിക്ക് ജീവിതം എന്നും പോരാട്ടങ്ങള്‍ നിറഞ്ഞതാണ്. അന്ന് ജീവിതത്തോട് പോരാടി, ഇന്ന് ജീവിതത്തോടും അതിനൊപ്പം ഗോദയിലും പോരാടുന്നു. പ്രതിസന്ധികളെയെല്ലാം തോല്‍പ്പിച്ച് ലോകമറിയുന്ന ഗുസ്തിക്കാരിയാണിന്ന് നീതു സര്‍ക്കാര്‍. നിരവധി ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട് ഈ യുവതി.

13ാം വയസില്‍ നീതുവിന്റെ വിവാഹം കഴിഞ്ഞു. സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുന്ന പ്രായത്തില്‍ വിവാഹം. ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ പ്രായം 14. ഭര്‍ത്താവിന് പറയത്തക്ക തൊഴിലൊന്നുമുണ്ടായിരുന്നില്ല. അമ്മായി അമ്മയ്ക്ക് ലഭിച്ചിരുന്ന പെന്‍ഷന്‍ മാത്രമായിരുന്നു ഏക ആശ്രയം. എന്നിട്ടും സ്വന്തം സ്വപ്നങ്ങള്‍ ഉപേക്ഷിക്കാന്‍ നീതു തയാറായില്ല. മുടക്കമില്ലാതെ മുന്നോട്ടു കൊണ്ടുപോയത് ഒന്നുമാത്രം, പരിശീലനം. യഥാസ്ഥിതിക സമൂഹത്തില്‍ നിന്ന് വലിയ എതിര്‍പ്പുകളുണ്ടായി. വെളുപ്പിന് മൂന്ന് മണിക്ക് ഓടാന്‍ പോകും. എല്ലാവരും എഴുന്നേല്‍ക്കുന്നതിന് മുന്‍പ് തിരിച്ചെത്തും. വീട്ടിലെ ജോലികള്‍ എല്ലാം ചെയ്യും.

കുട്ടികളെ നോക്കും. ഇതിനു ശേഷം പരിശീലനം തുടരും. കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ നടന്ന അന്തര്‍ദേശീയ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ വെള്ളി മെഡലും നേടി. കോച്ചിനും സഹതാരങ്ങള്‍ക്കും നീതുവിനെക്കുറിച്ച് നല്ല മതിപ്പാണ്. എന്നാല്‍ ഈ ഇന്ത്യന്‍ വാഗ്ദാനത്തെ അധികൃതരാരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ലഭിച്ചിട്ടില്ലെന്നു പറയുന്നു നീതു.
     
പോരാട്ടം ജീവിതത്തിലും ഗോദയിലും

SUMMARY: Here is a story of one such unheralded wrestler, who's passion for the sport was just like any childhood dream, but the path was full of obstacles, too hard for a person her age to handle. Yet Neetu Sarkar fought her way and still continues to do so. 
     An international level wrestler who in August competed in the world junior wrestling championships in Brazil, and has won many medals in national and international events. Earlier this year, she won the silver medal in the 48kg category in the 35th national Games in Kerala bringing joy to her village.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia