എംസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലാന്‍ഡിന്; ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടിട്ടും ടീമംഗങ്ങള്‍ കാണിച്ച അച്ചടക്കത്തിനും പെരുമാറ്റത്തിനും പ്രത്യേക പരാമര്‍ശം

 


വെല്ലിംഗ്ടണ്‍: (www.kvartha.com 03.12.2019) മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ എംസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലാന്‍ഡിന് ലഭിച്ചു. ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടിട്ടും ടീമംഗങ്ങള്‍ കാണിച്ച അച്ചടക്കത്തിനും പെരുമാറ്റത്തിനും പ്രത്യേക പരാമര്‍ശവുമുണ്ട്. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് ശേഷം ടീമംഗങ്ങള്‍ വളരെ പക്വമായാണ് പെരുമാറിയത്. ടീം സ്പിരിറ്റും ശ്രദ്ധേയമായിരുന്നു. ഇതാണ് പുരസ്‌കാരത്തിന് ന്യൂസിലാന്‍ഡിനെ അര്‍ഹരാക്കിയത്.

ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ മത്സരമായിരുന്നു ലോകകപ്പ് ഫൈനല്‍. പുരസ്‌കാരത്തിന് ന്യൂസിലാന്‍ഡ് അര്‍ഹരാണ്. ആവേശം നിറഞ്ഞ മത്സരത്തിനൊടുവിലും ക്രിക്കറ്റിന്റെ മാന്യത കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കായി. അതുകൊണ്ട് തന്നെ അവര്‍ക്ക് അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും എംസിസി പ്രസിഡന്റ് കുമാര്‍ സംഗക്കാര പറഞ്ഞു.

എംസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലാന്‍ഡിന്; ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടിട്ടും ടീമംഗങ്ങള്‍ കാണിച്ച അച്ചടക്കത്തിനും പെരുമാറ്റത്തിനും പ്രത്യേക പരാമര്‍ശം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, World, Cricket, Sports, New Zealand, England, MCC Spirit of Cricket awards to New Zealand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia