പാരീസ്: (www.kvartha.com 14.08.2021) ഇതിഹാസ താരം ലയണല്‍ മെസിയുടെ പി എസ് ജിലെ അരങ്ങേറ്റം ഞായറാഴ്ചത്തെ മത്സരത്തിൽ നടുക്കുമോ എന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുകയാണ്. ഇൻഡ്യൻ സമയം രാത്രി 12.30 മുതലാണ് ഫ്രഞ്ച് ടീമുകളായ പി എസ് ജിയും സ്ട്രാസ്ബര്‍ഗും തമ്മിലുള്ള പോരാട്ടം. ഫ്രാന്‍സില്‍ കോവിഡ് വൈറസിന്റെ വ്യാപനം കുറഞ്ഞത് കണക്കിലെടുത്ത് കാണികള്‍ക്ക് പ്രവേശന അനുമതി നല്‍കിയിട്ടുണ്ട്.
മെസിക്ക് പുറമേ സ്പാനിഷ് താരം സെര്‍ജിയോ റാമോസ്, ജോര്‍ഗിനോ വിജ്നാൾഡാം, ലൂയിജി ഡൊന്നരൂമ, അശ്റാഫ് ഹാകിമി എന്നിവരും പി എസ് ജി സ്വന്തമാക്കിയിരുന്നു. ഈ സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ പി എസ് ജി മെസിയെ കളത്തിലിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
നെയ്മര്‍, കിലിയന്‍ എംബാപെ എന്നിവര്‍ക്കൊപ്പം മെസിയും മുന്നേറ്റ നിരയില്‍ എത്തിയതോടെ കോച് പൊചെറ്റിനോ സമ്മര്‍ദത്തിലായി. അര്‍ജന്റീനയെ കോപാ അമേരിക കിരീടത്തിലെത്തിച്ച ശേഷം മെസി വിശ്രമത്തിലായിരുന്നു. പുതിയ അന്തരീക്ഷവുമായി പൊരുത്ത പെടാൻ താരത്തിനു കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് കോചിന്റെ വിലയിരുത്തൽ. പി എസ് ജി മാനേജ്മെന്റ് ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

Keywords: Sports, Lionel Messi , Football, Argentina, Messi make his debut for PSG
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.