മെസ്സിക്ക് ഇരട്ടഗോള്‍, ബാഴ്‌സയ്ക്ക് ജയം

 


മെസ്സിക്ക് ഇരട്ടഗോള്‍, ബാഴ്‌സയ്ക്ക് ജയം
മാഡ്രിഡ്: ലയണല്‍ മെസ്സിയുടെ ഗോള്‍ വേട്ടയും ബാഴ്‌സലോണയുടെ ജൈത്രയാത്രയും തുടരുന്നു. മെസ്സിയുടെ ഇരട്ട ഗോളുകളുടെ മികവില്‍ ബാഴ്‌സ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ലാവന്റെയെ തോല്‍പിച്ചു. ഇതോടെ മൂന്ന് പോയിന്റ് ലീഡോടെ ബാഴ്‌സ ഒന്നാം സ്ഥാനം നിലനിറുത്തി. അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.

മെസ്സി രണ്ടു ഗോളുകളുമായി കളംനിറഞ്ഞപ്പോള്‍ ഇനിയസ്റ്റയും ഫാബ്രിഗാസുമാണ് ബാഴ്‌സയുടെ പട്ടിക തികച്ചത്. ഇരട്ട ഗോളോടെ സീസണില്‍ മെസ്സിക്ക് 82 ഗോളുകളായി. ജര്‍മനിയുടെ ഗര്‍ഡ് മുളളര്‍ സ്ഥാപിച്ച ഗോള്‍വേട്ടയുടെ റെക്കോര്‍ഡ് മറികടക്കാന്‍ മെസ്സിക്ക് മൂന്ന് ഗോളുകള്‍ കൂടി മതി. സ്പാനിഷ് ലീഗിലെ ഈ സീസണില്‍ 19 ഗോളുകളാണ് മെസി ഇതുവരെ അടിച്ചുകൂട്ടിയത്.

Key Words: Lionel Messi , Barcelona , Atletico Madrid, La Liga, Andres Iniesta, Cesc Fabregas , Argentine's brace , German legend , Gerd Muelle, La Liga charts , Sevilla , Betis , Barca , Dani Alves
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia