മില്‍ഖ സിംഗിന്റെ ഭാര്യയും മകളും എ.എ.പിയിലേയ്ക്ക്; രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് മില്‍ഖ

 


ചണ്ഡീഗഡ്: ഇതിഹാസ താരം മില്‍ഖ സിംഗിന്റെ ഭാര്യ നിര്‍മ്മല്‍ കൗറും മകളും എ.എ.പിയില്‍ ചേര്‍ന്നു. അതേസമയം രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് മില്‍ഖ സിംഗ് വ്യക്തമാക്കി. യുഎസിലുള്ള മകള്‍ മോന സിംഗും നിര്‍മ്മല്‍ കൗറും ആം ആദ്മി പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ഫോം പൂരിപ്പിച്ച് നല്‍കിക്കഴിഞ്ഞു.
മില്‍ഖ സിംഗിന്റെ ഭാര്യയും മകളും എ.എ.പിയിലേയ്ക്ക്; രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് മില്‍ഖ
രാഷ്ട്രീയത്തിലേയ്ക്കില്ലെങ്കിലും ഭാര്യയുടേയും മകളുടേയും തീരുമാനത്തെ താന്‍ മാനിക്കുന്നുവെന്ന് മില്‍ഖ സിംഗ് പറഞ്ഞു.
അതെ, അവര്‍ എ.എ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസമാണ് അവര്‍ ഫോം പൂരിപ്പിച്ച് നല്‍കിയത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളോടും ലക്ഷ്യങ്ങളോടും ഇരുവര്‍ക്കും താല്പര്യമുണ്ട്. മാത്രമല്ല, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നടപടികളും ഇരുവരേയും സ്വാധീനിച്ചിട്ടുണ്ട് മില്‍ഖ സിംഗ് പറഞ്ഞു.
നെഹ്‌റുവിന്റേയോ ഇന്ദിരാഗാന്ധിയുടേയോ സമയത്ത് എനിക്ക് രാഷ്ട്രീയത്തില്‍ വരാമായിരുന്നു. എനിക്ക് രാഷ്ട്രീയത്തിലേയ്ക്ക് വരാന്‍ താല്പര്യമില്ല. ഇതില്‍ നിന്നും അകന്നുനില്‍ക്കുന്നയാളാണ് ഞാന്‍. ഭാര്യയ്ക്കും മകള്‍ക്കും സ്വന്തമിഷ്ടങ്ങള്‍ തിരഞ്ഞെടുക്കാനുള്ള പക്വതയുണ്ടെന്നും മില്‍ഖ സിംഗ് കൂട്ടിച്ചേര്‍ത്തു.
അന്‍പതുകാരിയായ മകള്‍ മോന സിംഗ് യുഎസില്‍ ഡോക്ടറാണ്.
SUMMARY: Chandigarh: Legendary athlete Milkha Singh's wife Nirmal Kaur and their US-based daughter have joined the Aam Aadmi Party, but the 'Flying Sikh' himself wants to stay away from politics.
Keywords: Milkha Singh, AAP, Aam Aadmi Party, Flying Sikh, Chandigarh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia