Mother-Son Duo | സിംഗപൂര്‍ ഓപണ്‍ ബാഡ്മിന്റണില്‍ അമ്മ - മകന്‍ ജോഡി മത്സരം; വേറിട്ട മത്സരത്തിന് വേദിയായി മിക്‌സഡ് ഡബിള്‍സ് ഇനം; പോരാട്ടത്തിന് എത്തിയത് 64-ാം വയസില്‍!
Jul 14, 2022, 14:47 IST
സിംഗപൂര്‍: (www.kvartha.com) സിംഗപൂര്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ (Singapore Open 2022) അമ്മയും മകനും ഒരുമിച്ചുള്ള കൗതുകകരമായ പോരാട്ടത്തിന് ലോകം സാക്ഷ്യം വഹിച്ചു. ഇസ്രാഈലി താരങ്ങളായ സ്വെറ്റ്ലാന സില്‍ബര്‍മാനും മിഷ സില്‍ബര്‍മാനുമാണ് കാണികളുടെ ഹൃദയം കവര്‍ന്നത്. മിക്‌സഡ് ഡബിള്‍സില്‍ മത്സരിച്ച 64 കാരിയായ സ്വെറ്റ്ലാന സില്‍ബര്‍മാനും 33 കാരനായ മിഷ സില്‍ബര്‍മാനും പക്ഷേ വിജയിക്കാനായില്ല. ഇന്‍ഡ്യയുടെ നിതിന്‍ എച് വി- എസ് റാം പൂര്‍വിഷ സഖ്യം 21-15, 21-14 എന്ന സ്‌കോറിനാണ് അമ്മയെയും മകനെയും പരാജയപ്പെടുത്തിയത്
ഇരുവരും മുമ്പ് ലാഗോസ് ഇന്റര്‍നാഷനല്‍ ബാഡ്മിന്റണ്‍ ക്ലാസികില്‍ 2017-ല്‍ മത്സരിച്ചിരുന്നു. പോര്‍ചുഗലില്‍ നിന്നുള്ള ഡുവാടെ നുനോ അന്‍ജോ-സോഫിയ സെറ്റിം എന്നിവരെ പരാജയപ്പെടുത്തിയിരുന്നു. മൂന്ന് BWF ഇന്റര്‍നാഷണല്‍ സീരീസ് ടൂര്‍ണമെന്റുകളില്‍ ഇവര്‍ മത്സരിച്ചിട്ടുണ്ട്. 2016-ല്‍ അവര്‍ സുരിനാം ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം നേടി.
സ്വെറ്റ്ലാന 1986 ലെ വനിതാ സിംഗിള്‍സ് ഇനത്തില്‍ യൂറോപ്യന്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപില്‍ വെങ്കല മെഡല്‍ നേടിയിരുന്നു. ഇസ്രാഈല്‍ നാഷനല്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് വനിതാ സിംഗിള്‍സ് ഇനങ്ങളില്‍ 17 തവണയും വനിതകളുടെ ഡബിള്‍ ഇനങ്ങളില്‍ 17 തവണയും അവര്‍ വിജയിച്ചു. 1993 ഒഴികെ 1991 മുതല്‍ 2008 വരെ എല്ലാ വര്‍ഷവും അവര്‍ വനിതാ സിംഗിള്‍സ്, ഡബിള്‍സ് ഇനങ്ങളില്‍ വിജയിച്ചിട്ടുണ്ട്.
< !- START disable copy paste -->

Keywords: Latest-News, Sports, Singapore-Open, Singapore, Top-Headlines, Players, Badminton Championship, Badminton, World, Misha, Svetlana Zilberman, Singapore Open 2022, BWF, Misha And Svetlana Zilberman Play Mixed Double Event At Singapore Open 2022.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.