പ്രവീണ്‍കുമാറിന് പരിക്ക്; അഭിമന്യു മിഥുന്‍ ടീമില്‍

 


കട്ടക്ക്:  നെഞ്ചിന് പരിക്കേറ്റതിനെ തുടര്‍ന്ന്  വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഫാസ്റ്റ് ബൗളര്‍ പ്രവീണ്‍ കുമാറിനെ ഒഴിവാക്കി. പ്രവീണിന് പകരം കര്‍ണാടകയുടെ പേസ് ബൗളര്‍ അഭിമന്യൂ മിഥുനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവീണ്‍കുമാറിന് പരിക്ക്; അഭിമന്യു മിഥുന്‍ ടീമില്‍
പ്രവീണിന്റെ അഭാവത്തില്‍ പേസ് ഡിപ്പാര്‍ട്ടമെന്റിനെ ഉമേഷ് യാദവ് വരുണ്‍ ആരോണ്‍ എന്നിവര്‍ക്കൊപ്പം ആര്‍ വിനയ് കുമാര്‍ നയിക്കും.
ചൊവ്വാഴ്ചയാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. കട്ടക്കില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 230ന് ആരംഭിക്കും.

Keywords: Sports, National, Injured, Cricket, India, Praveen kumar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia