ന്യൂഡല്‍ഹി: സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ ബാറ്റിംഗ് വിസ്മയമായ വിരാട് കോലി. മഹാനായ കളിക്കാരനാണ് സച്ചിന്‍. ഏതൊരാളെയും പോലെ ഞാനും സച്ചിന്റെ ആരാധകനാണ്-കോലി പറഞ്ഞു.
സച്ചിന്റെ നേട്ടങ്ങള്‍ അമാനുഷികമാണ്. 100 സെഞ്ച്വറികള്‍ അചിന്ത്യമായിരുന്നു. അതാണ് സച്ചിന്‍ യാഥാര്‍ഥ്യമാക്കിയത്. ഇത്രയും നേട്ടം കൈവരിച്ച സച്ചിനുമായി എന്ന താരതമ്യം ചെയ്യുമ്പോള്‍ ഞാനും അനുഗ്രഹിക്കപ്പെട്ട കളിക്കാരനാണെന്ന് തോന്നാറുണ്ട്.
സച്ചിന്റെ നേട്ടങ്ങളോടൊപ്പം എത്തുക ആര്‍ക്കും സാധ്യമല്ല. ഞാന്‍ അതേപ്പറ്റി ചിന്തിക്കാറില്ല. സ്വന്തം പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് എന്റെ ലക്ഷ്യം. ഇത്രവേഗത്തില്‍ ഉപനായകന്‍ ആവുമെന്ന് കരുതിയിരുന്നില്ല. ഇന്ത്യന്‍ ടീമിനായി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ നായകനാണ് ധോണി. നേതൃത്വത്തെക്കുറിത്ത് ഞാന്‍ ചിന്തിക്കുന്നുപോലുമില്ല- അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിട്ടുളള കോലി പറഞ്ഞു.
SUMMARY: Sachin Tendulkar sees a shadow of himself in Virat Kohli but the young Indian batsman says he literally worships the iconic cricketer and matching his feats would be nothing short of "mission impossible" for him.
KEY WORDS: Sachin Tendulkar, Virat Kohli , mission impossible, Kohli, ODI , Tendulkar, 100 international centuries, Mahendra Singh Dhoni , skipper, Team , Sourav Ganguly, World Cup, Under-19 World Cup
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.